ബോബി സേവ്യറിന്റെ സംസ്കാരം ശനിയാഴ്ച
Wednesday, March 4, 2015 4:02 AM IST
ടൊറോന്റോ: വാഗ്മിയും സംഘാടകനും എഴുത്തുകാരനും കനേഡിയന്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റുമായിരുന്ന ബോബി സേവ്യറിന്റെ സംസ്കാരശുശ്രൂഷകള്‍ ശനിയാഴ്ച രാവിലെ പതിനൊന്നിനു മിസിസാഗായിലുള്ള സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ കാത്തലിക് പള്ളിയില്‍ (ട.എൃമിരശ തമ്ശീൌൃ ഇവൌൃരവ, ങമ്ശ ഞീമറ, ങശശൈമൌൈഴമ, ഛച ഘ5ഢ 2ത5) (ങമ്ശ & ങമവേലീി) നടക്കും. തുടര്‍ന്ന് ബ്രാപ്ംടണിലുള്ള അസംഷന്‍ കാത്തലിക് സെമിത്തേരിയില്‍ (അൌാുശീിേ ഇമവീേഹശര ഇലാല്യൃേ 6933 ഠീാസലി ഞീമറ ങശശൈമൌൈഴമ, ഛച ഘ5ഠ 1ച4) മൃതദേഹം സംസ്കരിക്കും.

വ്യാഴാഴ്ചയും വെള്ളിയാഴ്ചയും വൈകുന്നേരം അഞ്ചു മുതല്‍ ഒമ്പതു വരെ മേഡോവെയില്‍ വിസിറ്റേഷന്‍ സെന്ററില്‍ (ങലമറീംമഹല ഢശശെമേശീിേ ഇലിൃല (7732 ങമ്ശ ഞറ, ആൃമാുീി, ഛച ഘ6ഥ 5ങ1) പൊതുദര്‍ശനം നടക്കും.

കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ഹൃദയസ്തംഭനത്തെതുടര്‍ന്നാണു ബോബി സേവ്യര്‍ നിര്യാതനായത്.കോട്ടയം കുറവിലങ്ങാട് നമ്പൂരിത്തൊട്ടിയില്‍ കുര്യന്റെയും അന്നമ്മയുടെയും പുത്രനാണ്. കുഞ്ഞുമോന്‍, വല്‍സ (രണ്ടുപേരും കാനഡയില്‍), ലൈലമ്മ എന്നിവരാണു സഹോദരങ്ങള്‍.

തലയോലപറമ്പ് മരങ്ങോലില്‍ സോഫി തോമസാണു ഭാര്യ. മാസങ്ങള്‍ക്കു മുമ്പു നടന്ന തെരഞ്ഞെടുപ്പില്‍ സ്കൂള്‍ ബോര്‍ഡ് ട്രസ്റിയായി തെരഞ്ഞെടുക്കപ്പെട്ട ഷോണ്‍ സേവ്യര്‍ ഏക മകനാണ്. സ്കൂള്‍ ബോര്‍ഡ് ട്രസ്റി തോമസ് കെ. തോമസിന്റെ സഹോദരീഭര്‍ത്താവാണ് ബോബി.

ടൊറോന്റോയിലെ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് പള്ളിയിലെ ട്രഷറര്‍, സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ബോബി , വിവിധ മലയാളി അസോസിയേഷനുകളില്‍ പല നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ലാനാ, ഫൊക്കാന, ഫോമാ തുടങ്ങിയ സംഘടനകളിലെ മലയാള സാഹിത്യ സംബന്ധമായ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. സര്‍ഗധാരാ വിഷന്‍, മലയാള മയൂരം, ഡാന്‍സിംഗ് ഡാംസല്‍സ് തുടങ്ങിയ വിവിധ പ്രസ്ഥാനങ്ങളില്‍ ഉപദേശകസമിതിയംഗമായിരുന്നു.

റിപ്പോര്‍ട്ട്: ജെയ്സണ്‍ മാത്യു