ബ്രോങ്ക്സ് ദേവാലയത്തില്‍ ഫാ. ഡേവീസ് ചിറമേല്‍ നയിക്കുന്ന നോമ്പുകാല ധ്യാനം
Tuesday, March 3, 2015 8:10 AM IST
ന്യൂയോര്‍ക്ക്: ബ്രോങ്ക്സ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ദേവാലയത്തില്‍ നോമ്പുകാല ധ്യാനം മാര്‍ച്ച് 18, 19, 20, 21 (ബുധന്‍, വ്യാഴം, വെള്ളി, ശനി) തീയതികളില്‍ നടക്കും.

ബുധന്‍, വ്യാഴം ദിവസങ്ങളില്‍ വൈകുന്നേരം അഞ്ചു മുതല്‍ 10 വരെയും വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം അഞ്ചു വരെയുമാണ് ധ്യാനം.

അവയവദാനത്തിലൂടെ ലോകത്തിന് മാതൃകയായ ഫാ. ഡേവീസ് ചിറമേലാണ് ധ്യാനത്തിന് നേതൃത്വം നല്‍കുന്നത്. ജോബി കിടാരത്തിന്റെ നേതൃത്വത്തിലുള്ള ഗായകസംഘം ഗാനശുശ്രൂഷ നടത്തും. ധ്യാന ദിവസങ്ങളില്‍ കുമ്പസാരിക്കുന്നതിനുള്ള സൌകര്യം ഉണ്ടായിരിക്കും. വെള്ളി, ശനി ദിവസങ്ങളില്‍ ഉച്ചഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്.

ധ്യാനത്തില്‍ പങ്കെടുത്ത് ആത്മശുദ്ധിയോടുകൂടി പീഡാനുഭവ വാരത്തിലേക്ക് പ്രവേശിക്കുവാന്‍ ഏവരേയും വികാരി ഫാ. ജോസ് കണ്ടത്തിക്കുടി സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: ഷോളി കുമ്പിളുവേലി