സീറോ മലങ്കര സഭ പെര്‍ത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു
Tuesday, March 3, 2015 7:54 AM IST
പെര്‍ത്ത്: സീറോ മലങ്കര കത്തോലിക്കാ സഭയുടെ പെര്‍ത്തിലെ രണ്ടാമത്തെ വിശുദ്ധ കുര്‍ബാന ഫെബ്രുവരി 15ന് വില്ലിട്ടന്‍ സെന്റ് ജോണ്‍ ആന്‍ഡ് പോള്‍ കത്തോലിക്കാ പള്ളിയില്‍ ഭക്തിപുരസരം കൊണ്ടാടി.

മലങ്കര സഭയുടെ ഓസ്ട്രേലിയയിലെ ഔദ്യോഗിക ചാപ്ളെയിനായ റവ. ഫാ. സ്റീഫന്‍ കുളത്തുംകരോട്ടിന്റെ കാര്‍മികത്വത്തിലായിരുന്നു കുര്‍ബാന.

മലങ്കര കത്തോലിക്കാ സഭയുടെ വെസ്റേണ്‍ ഓസ്ട്രേലിയയിലെ ആദ്യത്തെ കൂട്ടായ്മ 2014 ല്‍ രൂപീകരിക്കപ്പെടുകയും വില്ലിട്ടണ്‍ സെന്റ് ജോണ്‍ ആന്‍ഡ് പോള്‍ കത്തോലിക്കാ പള്ളിയില്‍ നടന്ന ആദ്യത്തെ കുര്‍ബാനയില്‍ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് തിരുമേനിയുടെ മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. സ്റീഫന്‍ കുളത്തുംകരോട്ട്, ഫാ. വര്‍ഗീസ് പാറയ്ക്കല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. നൂറ്റമ്പതോളം പേര്‍ പങ്കെടുത്ത കുര്‍ബാനയും തുടര്‍ന്നു നടന്ന സ്നേഹവിരുന്നും പെര്‍ത്ത് മലങ്കര സഭാംഗങ്ങളുടെ സാഫല്യത്തിന്റെ നിമിഷങ്ങളായി.

പെര്‍ത്തിലെ സീറോ മലങ്കര കത്തോലിക്കാ സമൂഹത്തിന് പെര്‍ത്ത് അതിരൂപത എല്ലാ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്തു.

ആദ്യത്തെ കുര്‍ബാനയോടനുബന്ധിച്ചു നടന്ന പൊതുയോഗത്തില്‍ തീരുമാനിക്കപ്പെട്ട പ്രകാരം എല്ലാ മാസവും പ്രാര്‍ഥന കൂട്ടായ്മയും മൂന്നു മാസത്തിലൊരിക്കല്‍ വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജിനോ ജോയി കരിമരത്തിനാല്‍ (സെക്രട്ടറി).

റിപ്പോര്‍ട്ട്: ബിനോയി