ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ഇടവകയില്‍ കുടുംബ നവീകരണ സെമിനാര്‍
Tuesday, March 3, 2015 4:33 AM IST
ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍, മാര്‍ച്ച് ഒന്നാം തിയതി 9.45-ന് വികാരി ഫാ. എബ്രാഹം മുത്തോലത്തിന്റെ കാര്‍മ്മികത്വത്തിലും ഫാ. പോള്‍ ചാലിശേരിയുടെ സഹകാര്‍മികത്വത്തിലുമുള്ള വിശുദ്ധ കുര്‍ബാനക്കുശേഷം കുടുംബ നവീകരണത്തിന്റെ ഭാഗമായി നടത്തുന്ന പ്രഥമ സെമിനാര്‍ നടന്നു.

റ്റോണി പുല്ലാപ്പള്ളിയുടെ സ്വാഗതപ്രസംഗത്തോടാരംഭിച്ച സെമിനാറില്‍, ഫാമിലി വര്‍ഷമായി ആചരിക്കേണ്ടതിന്റെ ആവശ്യകതയും, അതിനോടനുബന്ധിച്ച് ഇടവകതലത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട വിവിധ വിഷയങ്ങളേപ്പറ്റിയും പവര്‍പോയിന്റ് പ്രസന്റേഷനിലൂടെ ഷിക്കാഗോ സെന്റ് തോമസ് രൂപതയുടെ ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. പോള്‍ ചാലിശേരി വിശദീകരിച്ചു. രൂപതയില്‍ പുതിയതായി ആരംഭിച്ച ഫാമിലി അപ്പസ്തോലേറ്റ് ഈ രൂപതയിലെ കുടുംബ നവീകരണത്തിനായി ഒട്ടനവധി പരിപാടികള്‍ ആസൂത്രണം ചെയ്തു വരികയാണെന്ന് ഫാ. ചാലിശ്ശേരി അറിയിച്ചു. ക്നാനായ ഫാമിലി കമ്മീഷന്റെ നേതൃത്വത്തില്‍ നടത്തുന്ന പ്രീമാര്യേജ് കോഴ്സുകളും മറ്റ് പരിപാടികളും ഉന്നത നിലവാരം പുലര്‍ത്തുന്നുണ്െടന്നും ഫാ. ചാലിശ്ശേരി പ്രസ്താവിക്കുകയുണ്ടായി. സരളവും വിജ്ഞാനപ്രദവുമായി ഈ സെമിനാര്‍ നയിച്ച ഫാ. ചാലിശേരിക്കും, ഇത് കോര്‍ഡിനേറ്റ് ചെയ്തവര്‍ക്കും, പങ്കെടുത്തവര്‍ക്കും ജീനോ കോതലടി നന്ദി പറഞ്ഞു. റ്റോണി പുല്ലാപ്പള്ളി, അജിമോള്‍ പുത്തന്‍പുരയില്‍, മോളമ്മ തൊട്ടിച്ചിറ, ജോയി മുതുകാട്ടില്‍, മഞ്ജു ചകരിയാന്തടം എന്നിവരാണ് സെമിനാറിന് നേതൃത്വം നല്‍കിയത്.

യ> റിപ്പോര്‍ട്ട്:ബിനോയി കിഴക്കനടി