ഡബ്ള്യുഎംസി വാര്‍ഷിക പരിപാടികള്‍ പ്രഖ്യാപിച്ചു
Monday, March 2, 2015 8:34 AM IST
ഡബ്ളിന്‍: വേള്‍ഡ് മലയാളി കൌണ്‍സില്‍ അയര്‍ലന്‍ഡ് പ്രൊവിന്‍സ് ഈ വര്‍ഷം നടത്തുന്ന പ്രധാന പരിപാടികളുടെ തീയതികള്‍ പ്രഖ്യാപിച്ചു.

ഡബ്ള്യുഎംസിയുടെ 'നൃത്താഞ്ജലി ആന്‍ഡ് കലോത്സവം 2015' (ഊയഹശി കിലൃിേമശീിേമഹ അൃ എലശ്െേമഹ ളീൃ ുലീുഹല ീള കിറശമി ീൃശഴശി), ഒക്ടോബര്‍ 31ന് (ശനി), നവംബര്‍ ഒന്ന് (ഞായര്‍) തീയതികളില്‍ ഗ്രിഫിത്ത് അവന്യുവിലുള്ള ഭടരീശഹ ങവൌശൃല ചമശീിേമഹ ആീ്യ ടരവീീഹ’ വേദിയില്‍ അരങ്ങേറും.

കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി കേരളത്തിലെ സ്കൂള്‍ യുവജനോത്സവ മാതൃകയില്‍ അരങ്ങേറുന്ന മത്സരങ്ങളില്‍ ഇത്തവണ ലോകമെമ്പാടുമുള്ള ഇന്ത്യന്‍ വംശജരായ കുട്ടികള്‍ക്കും പങ്കെടുക്കാന്‍ അവസരം ഉണ്ടാകും.

ഡബ്ള്യുഎംസിയുടെ എക്സിക്യൂട്ടീവ് കൌണ്‍സില്‍ അംഗമായ സെറിന്‍ ഫിലിപ്പ് ആണ് ഈ വര്‍ഷത്തെ 'നൃത്താഞ്ജലി ആന്‍ഡ് കലോത്സവം 2015' ന്റെ കോ-ഓര്‍ഡിനേറ്റര്‍.

ഡബ്ള്യുഎംസിയുടെ ക്രിസ്മസ്-പുതുവത്സരാഘോഷവും നൃത്താഞ്ജലി ആന്‍ഡ് കലോത്സവം 2015 സമ്മാന വിതരണവും ഡിസംബര്‍ 27ന് (ഞായര്‍) ഗ്രിഫിത്ത് അവന്യുവിലുള്ള ഭടരീശഹ ങവൌശൃല ചമശീിേമഹ ആീ്യ ടരവീീഹ’ വേദിയില്‍ നടത്തപ്പെടുന്നതാണ്. ഡബ്ള്യുഎംസിയുടെ എക്സിക്യൂട്ടീവ് കൌണ്‍സില്‍ അംഗമായ ബിനോ ജോസ് ആണ് ഈ വര്‍ഷത്തെ ക്രിസ്മസ്-പുതുവത്സരാഘോഷത്തിന്റെ കോ-ഓര്‍ഡിനേറ്റര്‍.

ഡബ്ള്യുഎംസിയുടെ ഓണം, സമ്മര്‍ ഫണ്‍ഡേ, ഫാമിലി ടൂര്‍ തുടങ്ങിയവയുടെ തീയതികള്‍ പിന്നീട് പ്രഖ്യാപിക്കും. ഡബ്ള്യുഎംസിയുടെ മുന്‍ വര്‍ഷങ്ങളിലെ എല്ലാ പരിപാടികളോടും നിര്‍ലോഭമായി സഹകരിച്ച അയര്‍ലന്‍ഡിലെ എല്ലാ മലയാളികള്‍ക്കും നന്ദി രേഖപ്പെടുത്തുകയും തുടര്‍ന്നുള്ള സഹകരണവും സംഘാടകര്‍ അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍