ലിവര്‍പൂളില്‍ വിശുദ്ധവാര തിരുക്കര്‍മങ്ങള്‍ക്കു തുടക്കമായി
Monday, March 2, 2015 8:21 AM IST
ലിവര്‍പൂള്‍: കേരള കത്തോലിക്കാ കമ്യൂണിറ്റി ഫസര്‍ക്കലിയുടെ ആഭിമുഖ്യത്തില്‍ ഹോളി നെയിം ചര്‍ച്ചില്‍ കുരിശിന്റെ വഴിയോട് വിശുദ്ധവാര ശുശ്രൂഷകള്‍ക്കു തുടക്കമായി. കുരിശിന്റെ വഴിയുടെ സമാപന പ്രാര്‍ഥനയ്ക്ക് ഫാ. ഫിലിപ്പ് കുഴിപ്പറമ്പില്‍ കാര്‍മികത്വം വഹിച്ചു. തുടര്‍ന്നു വിശുദ്ധ കുര്‍ബാനയും നടന്നു.

മാര്‍ച്ച് 29നു(ഞായര്‍) ഹോളി നെയിം ചര്‍ച്ചില്‍ ഓശാന ഞായര്‍ ആചരിക്കുന്നു. വൈകുന്നേരം നാലിനു കുരിശിന്റെ വഴി. തുടര്‍ന്നു വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും. ഏപ്രില്‍ മൂന്നിനു രാവിലെ ഒമ്പതിനു സെന്റ് ഫിലോമിനാസ് ചര്‍ച്ചില്‍ ദുഃഖവെള്ളി ആചരണം, പീഡാനുഭവ തിരുക്കര്‍മങ്ങള്‍, കുരിശിന്റെ വഴി, നഗരികാണിക്കല്‍, സ്ളീബാ വണക്കം എന്നിവയും മറ്റു ശുശ്രൂഷകളും നടക്കും.

നാലിനു വൈകുന്നേരം അഞ്ചിന് ഉയിര്‍പ്പു തിരുനാള്‍ സെന്റ് ഫിലോമിനാസ് ചര്‍ച്ചില്‍ നടക്കും.

വിശദ വിവരങ്ങള്‍ക്ക്: ടോം തോമസ് 07577249750, ജെസി ജിമ്മി 07951980102 ജോര്‍ജുകുട്ടി 07939021706.

റിപ്പോര്‍ട്ട്: സണ്ണി മണ്ണാറാത്ത്