മെല്‍ബണില്‍ തൈക്കൂട്ടം ബ്രിഡ്ജ് മാര്‍ച്ച് 21ന്
Monday, March 2, 2015 8:20 AM IST
മെല്‍ബണ്‍: മലയാളികളുടെ ഇഷ്ടഗാനങ്ങളുമായി സംഗീതത്തിന്റെ താളലയങ്ങള്‍ തീര്‍ക്കുന്ന തൈക്കൂട്ടം ബ്രിഡ്ജ് മെല്‍ബണില്‍ പാട്ടിന്റെ പാലാഴി തീര്‍ക്കുന്നു.

മുറാബിന്‍ കിംഗ്സ്റണ്‍ സെന്ററില്‍ മാര്‍ച്ച് 21ന് (ശനി) വൈകുന്നേരം ഏഴിനാണ് മെല്‍ബണ്‍ ഇവന്റ്സും നന്മ ഇന്റര്‍നാഷണലും ചേര്‍ന്നൊരുക്കുന്ന ഗാനങ്ങളുടെ ഓര്‍മ്മച്ചെപ്പ് തുറക്കുന്നത്.

മെഗാ ഹോംസും ചില്ലി ബൂള്‍ റസ്ററന്റുമാണു പ്രധാന സ്പോണ്‍സര്‍മാര്‍. കൂടാതെ പിജെ ഹോം ലോണ്‍സ്, ലിബര്‍ട്ടി, റെഡ് ചില്ലീസ്, സ്കൈ വേള്‍ഡ് ട്രാവല്‍സ്, ഫീനിക്സ് ട്രാവല്‍സ് എന്നിവരാണു സഹപ്രായോജകര്‍.

ഗായകരായ സിദ്ധാര്‍ഥ് മേനോന്‍, ഗോവിന്ദ് മേനോന്‍, വിപിന്‍ ലാല്‍, ക്രീസ്റീന്‍ ജോസ്, ഗാത്താറിസ്റുകളായ മിഥുന്‍ രാജ്, അശോക് നെല്‍സണ്‍, പിയൂഷ് കപൂര്‍, വീയാള്‍ ഫെര്‍ണാണ്ടസ്, അബിന്‍ തേജ്, റൂതിന്‍ തേജ് എന്നിവര്‍ സ്റേജില്‍ ഗാനങ്ങളവതരിപ്പിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0411 162 820, 0301 865 790, 0401 426 932, 0401 615 829.

റിപ്പോര്‍ട്ട്: ജോസ് എം. ജോര്‍ജ്