തോമസ് വാതപ്പള്ളി മലയാളി അസോസിയേഷന്‍ പ്രസിഡന്റ്
Monday, March 2, 2015 8:19 AM IST
മെല്‍ബണ്‍: വിക്ടോറിയ മലയാളി അസോസിയേഷന്റെ (മാവ്) പുതിയ പ്രസിഡന്റായി മെല്‍ബണിലെ പൊതുപ്രവര്‍ത്തകനും സാമൂഹ്യ പ്രവര്‍ത്തകനുമായ തോമസ് വാതപ്പള്ളിയെ തെരഞ്ഞെടുത്തു.

മറ്റു ഭാരവാഹികളായി തമ്പി ചാക്കോ, തോമസ് ജേക്കബ് (വൈസ് പ്രസിഡന്റുമാര്‍), സജി മുണ്ടയ്ക്കന്‍ (സെക്രട്ടറി), സുനിതന്‍ സൂസന്‍, ജിനോ മാത്യു (ജോ. സെക്രട്ടറിമാര്‍), വിനോദ് കെ. ജോസ് (ട്രഷറര്‍) എന്നിവരേയും കമ്മിറ്റി അംഗങ്ങളായി പ്രതീഷ് മാര്‍ട്ടിന്‍, മദനന്‍ ചെല്ലപ്പന്‍, ജെറി ജോണ്‍, ഹരികൃഷ്ണന്‍ കൈമള്‍, ഇന്നസെന്റ് ജോര്‍ജ്, ജിബിന്‍ പെല്ലിശേരി, ജാസ്മിന്‍ ഇന്റസെന്റ്, ലതീഷ് ജോര്‍ജ്, പ്രവീണ്‍, സൂരജ് സണ്ണി, ജോണി മാത്യു, വിനു ക്രിഷ്ണ, ബെന്നി കൊച്ചുമറ്റം, ശ്രുതി ക്രിഷ്ണ എന്നിവരെയും തെരഞ്ഞെടുത്തു.

ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസോസിയേഷന്‍സ് ഓഫ് വിക്ടോറിയ (എകഅഢ) പ്രതിനിധികളായി ജോര്‍ജ് തോമസിനെയും ജി.കെ. മാത്യൂസിനെയും യോഗം തെരഞ്ഞെടുത്തു.

മലയാളി അസോസിയേഷന്റെ ആദ്യകാല പ്രസിഡന്റും പേട്രനുമായിരുന്ന, അന്തരിച്ച ഡോ. രാമന്‍ മാരാരെ, ജി.കെ. മാത്യുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ അനുസ്മരിച്ചു. അനുസ്മരണ യോഗത്തില്‍ ജോര്‍ജ് തോമസ്, ബെര്‍ടി ചാക്കോ, സുനിത സൂസന്‍, ജോസ് എം. ജോര്‍ജ്, വര്‍ഗീസ് പൈനാടത്ത്, റെജി പാറയ്ക്കന്‍ എന്നിവര്‍ പ്രസംഗിച്ചു. കഴിഞ്ഞ പ്രവര്‍ത്തന വര്‍ഷത്തെ റിപ്പോര്‍ട്ടും വരവുചെലവ് കണക്കുകളും ചടങ്ങില്‍ അവതരിപ്പിച്ച് പസാക്കി. തുടര്‍ന്ന് 2015-16 ലെ തെരഞ്ഞെടുപ്പിന്റെ നടപടികള്‍ക്കായി ബെര്‍ട്ടി ചാക്കോയെ റിട്ടേണിംഗ് ഓഫീസറായി ചുമതലപ്പെടുത്തി.

റിപ്പോര്‍ട്ട്: ജോര്‍ജ് തോമസ്