സെന്റ് തോമസ് എക്യുമെനിക്കല്‍ ഫെലോഷിപ്പ് ബൈബിള്‍ കണ്‍വന്‍ഷന്‍
Monday, March 2, 2015 8:18 AM IST
മെല്‍ബണ്‍: സെന്റ് തോമസ് എക്യുമെനിക്കല്‍ ഫെലോഷിപ്പ് മെല്‍ബണ്‍ വാര്‍ഷിക ബൈബിള്‍ കണ്‍വന്‍ഷന്‍ നടന്നു. ഫെബ്രുവരി 28നു (ശനി) വൈകുന്നേരം ഏഴിനു മെല്‍ബണ്‍ മാര്‍ത്തോമ ചര്‍ച്ചിലായിരുന്നു കണ്‍വന്‍ഷന്‍. എസ്ടിഇഎഫ്എം പ്രസിഡന്റ് ഫാ. ഷിനു തോമസ് അധ്യക്ഷത വഹിച്ചു.

സക്കറിയാസ് മോര്‍ ഫിലോക്സനോസ് മെത്രോപ്പോലീത്ത (ജോക്കോബൈറ്റ് ചര്‍ച്ച്) മുഖ്യാതിഥിയായിരുന്നു. റവ. സി. തോമസ്, റവ. അന്‍സാന്‍ തോമസ് എന്നിവര്‍ക്കു യാത്രയയപ്പും നല്‍കി.

റിപ്പോര്‍ട്ട്: ജോര്‍ജ് തോമസ്