ബ്രിസ്റോള്‍ സീറോ മലബാര്‍ പള്ളിയില്‍ നൈറ്റ് വിജില്‍
Monday, March 2, 2015 8:14 AM IST
ബ്രിസ്റോള്‍: സെന്റ് തോമസ് സീറോ മലബാര്‍ പള്ളിയില്‍ പതിവായി ആദ്യ വെള്ളിയാഴ്ചകളില്‍ നടത്തുന്ന നൈറ്റ് വിജില്‍ ആരാധനയും പ്രാര്‍ഥനയും മാര്‍ച്ച് ആറിന് (ശനി) 8.15നുള്ള കുരിശിന്റെവഴിക്കുശേഷം നടക്കും.

പ്രമുഖ വചനപ്രേഘോഷകനായ ബ്രദര്‍ സാബു അറുതോട്ടിയില്‍ വചന സന്ദേശം നല്‍കും. എല്ലാവരും പങ്കെടുത്തു നോമ്പുകാല ചൈതന്യം വര്‍ധിപ്പിക്കണമെന്നു വികാരി ഫാ. പോള്‍ വെട്ടിക്കാട്ട് അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: മാനുവല്‍ മാത്യു