അല്‍നഹില്‍ ഇന്റര്‍നാഷണല്‍ ക്ളിനിക് ഹാല ഫെബ്രുവരി ആഘോഷങ്ങള്‍ നടത്തി
Monday, March 2, 2015 8:13 AM IST
കുവൈറ്റ്: അല്‍നഹില്‍ ഇന്റര്‍നാഷണല്‍ ക്ളിനിക് സവിശേഷമായ ആരോഗ്യ പാക്കേജുകളുമായി ഹാല ഫെബ്രുവരി ആഘോഷങ്ങളില്‍ അണിചേര്‍ന്നു.

കുവൈറ്റിലെ ഷിഫ അല്‍ ജസീറ ഗ്രൂപ്പിന്റെ മൂന്നാം ശാഖയായ അബാസിയയിലെ അല്‍നഹില്‍ ഇന്റര്‍നാഷണല്‍ ക്ളിനിക്, ആരോഗ്യമായിരിക്കൂ, സന്തോഷമായിരിക്കൂ എന്ന സന്ദേശവുമായി ഹാല ഫെബ്രുവരി ആഘോഷങ്ങളില്‍ അണിനിരന്നു. കുവൈറ്റ് നാഷണല്‍ ഡേ വിമോചന ദിനം എന്നീ ആഘോഷങ്ങളുടെ ഭാഗമായി ഫെബ്രുവരി 25, 26 തീയതികളില്‍ അല്‍നഹില്‍ ഇന്റര്‍നാഷണല്‍ ക്ളിനിക് മലയാളികള്‍ തിങ്ങിനിറഞ്ഞ കുവൈറ്റിലെ അബാസിയയില്‍ പ്രത്യേക പാക്കേജുകള്‍ കാഴ്ചവച്ചു.

പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍, വൃക്ക സംബന്ധമായ പരിശോധനകള്‍ തുടങ്ങി അടിസ്ഥാന ആരോഗ്യപ്രശ്നങ്ങള്‍ നിര്‍ണിയിക്കുവാന്‍ ഉതകുന്ന രീതിയിലുള്ള സ്പെഷല്‍ പാക്കേജുകളാണു രൂപകല്‍പ്പന ചെയ്തിരുന്നത്. പാക്കേജുകള്‍ക്കു ഹാല ഫെബ്രുവരി ആഘോഷങ്ങളുടെ ഭാഗമായി പ്രത്യേക ഇളവു പ്രഖ്യാപിച്ചിരുന്നു.

സ്പെഷല്‍ ഹെല്‍ത്ത് പാക്കേജില്‍ ഉള്‍പ്പെടുത്തിയിരുന്ന ഇസിജി അള്‍ട്രാസൌണ്ട്, ബ്ളഡ് റൊട്ടീന്‍ തുടങ്ങിയവ അനേകര്‍ക്ക് തങ്ങളുടെ ആരോഗ്യ നിലവാരത്തെക്കുറിച്ച് മനസിലാക്കാന്‍ സഹായകരമായി. വൃക്ക സംബന്ധമായ രോഗങ്ങളുടെ ആരംഭം, അനാരോഗ്യകരമായ കരളിന്റെ പല സാഹചര്യങ്ങള്‍ എന്നിവ കണ്െടത്താന്‍ സാധിച്ചതായും വേണ്ട വിദഗ്ധ ഉപദേശങ്ങള്‍ ലഭിച്ചതായും രോഗികള്‍ വെളിപ്പെടുത്തി. സ്പെഷല്‍ പാക്കേജുകള്‍ വഴി ഇതിനുള്ള അവസരം ഒരുക്കിയതിനു തങ്ങളുടെ ആദരവും പിന്തുണയും അവര്‍ രേഖപ്പെടുത്തി.

ആരോഗ്യരംഗത്ത് കഴിഞ്ഞ 30 വര്‍ഷമായി മുന്‍പന്തിയിലുള്ള ഷിഫ അല്‍ ജസീറ ഗ്രൂപ്പ് അത്യാധുനിക സാങ്കേതിക വിദ്യയിലും വിദഗ്ധ സ്റാഫിലും മുതല്‍മുടക്കുന്നതില്‍ വിശ്വസിക്കുന്നു. അള്‍ട്രാസൌണ്ട് സ്കാനിംഗിലും എക്സറെ വിഭാഗവും കുവൈറ്റിലെതന്നെ ഏറ്റവും മുന്‍പന്തിയില്‍ ഉള്ളവയാണ്.

ഹാല ഫെബ് ഹെല്‍ത്ത് പാക്കേജ് മലയാളികള്‍ അധികമായി താമസിക്കുന്ന അബാസിയയിലെ പ്രവാസികള്‍ക്ക് അനുഗ്രഹമായി എന്നു ഡോ. ലിയാന്‍സ ഫിലിപ്പ്, ഡോ. പെത്രു എന്നിവര്‍ അഭിപ്രായപ്പെട്ടു. ഹാല ഫെബ് ഹെല്‍ത്ത് പാക്കേജിന് ജനങ്ങളില്‍നിന്നു വലിയ സ്വീകരണവും പിന്തുണയുമാണ് ലഭിച്ചതെന്ന് അഡ്മിന്‍ മാനേജര്‍ അബ്ദുള്‍ അസീസ് അറിയിച്ചു. തുടര്‍ന്നും പ്രതിമാസ അടിസ്ഥാന ആരോഗ്യ പരിശോധനകള്‍ നടത്തുന്നത് ആരോഗ്യ പരിപാലനത്തിന്റെ ഭാഗമായി മാറ്റണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍