നോര്‍ത്ത് അമേരിക്കയിലെ ക്നാനായ റീജണില്‍ പുതിയ ഫൊറോനകള്‍
Monday, March 2, 2015 8:13 AM IST
ഷിക്കാഗോ: ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയിലെ ക്നാനായ റീജണില്‍പ്പെട്ട അഞ്ച് ഇടവകകളെ ഫൊറോനകളാക്കി ഉയര്‍ത്തികൊണ്ട് രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് കല്‍പ്പന പുറപ്പെടുവിച്ചു.

2001ല്‍ സ്ഥാപിതമായ ഷിക്കാഗോ സീറോ മലബാര്‍ രൂപതയില്‍ ക്നാനായ സമൂഹത്തിനായി 11 ഇടവകകളും 10 മിഷനുകളുമാണ് നിലവിലുള്ളത്. നോര്‍ത്ത് അമേരിക്കയിലെ ക്നാനായസമൂഹത്തിന്റെ അജപാലനകാര്യങ്ങള്‍ ക്രമീകരിക്കുവാന്‍ പ്രത്യേക വികാരി ജനറാളിനെ നിയമിക്കുകയും തുടര്‍ന്ന് 2006 ല്‍ ക്നാനായ റീജണ്‍ സ്ഥാപിക്കുകയും ചെയ്തു.

പുതുതായി സ്ഥാപിക്കപ്പെട്ട ഫൊറോനാകളും അതില്‍ ഉള്‍പ്പെടുന്ന ഇടവകളും മിഷനുകളും

1. സേക്രഡ് ഹാര്‍ട്ട് ക്നാനായ കാത്തലിക്ക് ഇടവക ഷിക്കാഗോ
സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് ഇടവക ഷിക്കാഗോ.
സെന്റ് മേരീസ് ക്നാനായ ഇടവക, ഡിട്രോയിറ്റ്.
ക്നാനായ കാത്തലിക്ക് മിഷന്‍, മിനിസോട്ട.
സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് മിഷന്‍, ടോറന്റോ, കാനഡ.

2. സെന്റ് സ്റീഫന്‍സ് ക്നാനായ കാത്തലിക്ക് ഇടവക, ന്യൂയോര്‍ക്ക്.
ക്രിസ്തുരാജാ ക്നാനായ മിഷന്‍, ന്യൂജേഴ്സി.
സെന്റ് മേരീസ് ക്നാനായ് മിഷന്‍, റോക്ക്ലാന്‍ഡ്.
ഹോളിഫാമിലി ക്നാനായ മിഷന്‍, കണക്ടിക്കട്ട്.
സെന്റ് ജോസഫ് ക്നാനായ മിഷന്‍, വെസ്റ്ചെസ്റര്‍.
സെന്റ് ജോണ്‍ ന്യൂമാന്‍ ക്നാനായ മിഷന്‍, ഫിലാഡല്‍ഫിയ

3. സെന്റ് മേരീസ് ക്നാനായ കാത്തലിക് ക്നാനായ ഇടവക, ഹൂസ്റണ്‍.
ക്രിസ്തുരാജാ ക്നാനായ ഇടവക, ഡാളസ്.
സെന്റ് ആന്റണീസ് ക്നാനായ ഇടവക, സാന്‍ ആന്റോണിയോ.

4. സേക്രഡ് ഹാര്‍ട്ട് ക്നാനായ കാത്തലിക്ക് ഇടവക, ടാമ്പാ, ഫ്ളോറിഡ
ഹോളി ഫാമിലി ക്നാനായ കാത്തലിക്ക് ഇടവക അറ്റ്ലാന്റാ.
സെന്റ് ജൂഡ് ക്നാനായ മിഷന്‍, മയാമി.

5. സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് ഇടവക, സാന്‍ ഹൊസേ (കാലിഫോര്‍ണിയ)
സെന്റ് പയസ് ക്നാനായ ഇടവക, ലോസ് ആഞ്ചലസ്
സെന്റ് സ്റീഫന്‍സ് ക്നാനായ മിഷന്‍, ലാസ് വെഗാസ്.
സെന്റ് ജോണ്‍ പോള്‍ കക ക്നാനായ മിഷന്‍ സാക്രമെന്റോ.

ഫാ. ഏബ്രഹാം മുത്തോലത്ത് (ഷിക്കാഗോ), ഫാ. ജോസ് തറക്കല്‍ (ന്യൂയോര്‍ക്ക്), ഫാ. സജി പിണര്‍ക്കയില്‍ (ഹൂസ്റണ്‍), ഫാ. ഡൊമിനിക് മഠത്തില്‍കളത്തില്‍ (ടാമ്പാ), ഫാ. പത്രോസ് ചമ്പക്കര (സാന്‍ ഹൊസേ) എന്നിവരെ ഫൊറോന വികാരിമാരായി നിയമിച്ചു.

ഷിക്കാഗോ സീറോ മലബാര്‍ രൂപതയിലെ കൈക്കാരന്മാരുടെ സമ്മേളനത്തിലാണു ഫൊറോന സംബന്ധമായ പ്രഖ്യാപനം നടത്തിയത്. ക്നാനായ റീജണ്‍ അജപാലന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കുവാന്‍ പുതിയ ഫൊറോനകളുടെ സ്ഥാപനം വഴിയൊരുക്കുമെന്ന് ക്നാനായ റീജണ്‍ ഡയറക്ടറും വികാരി ജനറാളുമായ മോണ്‍. തോമസ് മുളവനാല്‍ അറിയിച്ചു. ഫൊറോനകളുടെ ഔദ്യോഗികമായ ഉദ്ഘാടനം അതതു സ്ഥലങ്ങളില്‍ പിന്നീട് നടത്തുന്നതാണെന്നും അദ്ദേഹം അറിയിച്ചു. ക്നാനായ ഫൊറോനകള്‍ സ്ഥാപിച്ച് തന്നതിലുള്ള നന്ദി അഭിവന്ദ്യപിതാവിനെ വികാരി ജനറാള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: അനില്‍ മറ്റത്തിക്കുന്നേല്‍