ദമാം: സൌദി കിഴക്കന്‍ പ്രവിശ്യയിലെ എറണാകുളം ജില്ലാ കെഎംസിസി പ്രവര്‍ത്തകരുടെ ദമാം ആസ്ഥാനമായുള്ള കൂട്ടായ്മ ദമാം എറണാകുളം ജില്ലാ കെഎംസിസി നിലവില്‍ വന്നു. അല്‍കോബാര്‍ റഫാ ക്ളിനിക്ക് ഓഡിറ്റോറിയത്തില്‍ സി.പി. മുഹമ്മദാലിയുടെ അധ്യക്ഷതയില്‍ നടന്ന രൂപീകരണ കണ്വന്ഷന് കിഴക്കന്‍ പ്രവിശ്യാ കെഎംസിസി പ്രസിഡന്റ് ഖാദര്‍ ചെങ്കള ഉദ്ഘാടനം ചെയ്തു. കിഴക്കന്‍ പ്രവിശ്യാ കെഎംസിസി ജനറല്‍ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂര്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.
പ്രഥമ ഭാരവാഹികളായി സി.പി. മുഹമ്മദലി ഓടക്കാലി (ചെയര്മാന്), മുസ്തഫാ കമാല്‍ കോതമംഗലം (പ്രസിഡന്റ്), സൈനുദ്ദീന്‍ ചേലക്കുളം, ഹംസ പൈമറ്റം (വൈസ് പ്രസിഡന്റുമാര്‍), സിറാജുദ്ദീന് ആലുവ (ജനറല്‍ സെക്രട്ടറി), അബ്ദുള്‍ സലാം കുഴിവേലിപ്പടി (ഓര്‍ഗനൈസിംഗ് സെക്രട്ടറി), ഉനൈസ് കീഴമാട്, അനീഷ് ഇഖ്ബാല്‍ തായിക്കാട്ടുകര (ജോ. സെക്രട്ടറിമാര്‍), അബ്ദുള്‍ ഹമീദ് കുട്ടമശേരി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
യോഗത്തില്‍ വിവിധ ജില്ലാ, സെന്‍ട്രല്‍ കമ്മിറ്റികളെ പ്രധിനിധീകരിച്ച് സുലൈമാന്‍ കൂലേരി, റഫീക്ക് പോയില്‍തൊടി, (അല്‍കോബാര്‍ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി), ഒ.പി ഹബീബ് ബാലുശേരി, സിദ്ധീഖ് പണ്ടികശാല (കോഴിക്കോട് ജില്ലാ കമ്മിറ്റി), മൊയ്തുണ്ണി പാലപ്പെട്ടി, ഹസന് പള്ളിക്കര, റിയാസ് എടപ്പാള്‍ (മലപ്പുറം ജില്ലാ കമ്മിറ്റി) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മുസ്ലിം ലീഗും കെഎംസിസിയും പ്രഥമ പരിഗണന നല്കി നടത്തി വരുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ എറണാകുളം ജില്ലയില്‍ ഏകോപിപ്പിക്കുന്നതിനു പരമാവധി ശ്രമം നടത്തുമെന്നും ജില്ലയിലെ കളമശേരി മെഡിക്കല്‍കോളജ് കേന്ദ്രീകരിച്ചുള്ള സിഎച്ച് സെന്റര്‍, ഷിഹാബ് തങ്ങള്‍ റിലീഫ് സെല്ല് എന്നിവയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരുമെന്നും ഭാരവാഹികള്‍ അറിയിച്ചു. സിറാജുദ്ദീന് ആലുവ സ്വാഗതവും അബ്ദുള്‍ ഹമീദ് കുട്ടമശേരി കൃതജ്ഞതയും പറഞ്ഞു. സൈനുദ്ദീന്‍ ചേലക്കുളം ഖിറാഅത്ത് നടത്തി. അല്‍കോബാര്‍ കെഎംസിസി പ്രവര്‍ത്തക സമിതിയംഗങ്ങളായ കോയാക്കുട്ടി, ജാഫര്‍, അബ്ദുള്‍ മജീദ് എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്കി.
റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം