ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്യൂണിറ്റ് ഓഫ് യോങ്കേഴ്സിനു പുതിയ നേതൃത്വം
Monday, March 2, 2015 4:13 AM IST
ന്യൂയോര്‍ക്ക്: ട്രസ്റി ബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജ് ഉമ്മന്റ അധ്യക്ഷതയില്‍ യോങ്കേഴ്സ് പബ്ളിക് ലൈബ്രറി ഹാളില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ 2015-2016ലെ പുതിയ ഭാരവാഹികളെ ഐകണ്ഠ്യേന തെരഞ്ഞെടുത്തു.

പ്രമുഖ സാംസകരിക-സമുദായ മേഖലകളില്‍ സുപരിചിതനായ ഷെവലിയര്‍ ഇട്ടന്‍ ജോര്‍ജ് പാടിയേടത്ത് പ്രസിഡന്റായും സെക്രട്ടറിയായി ജസ്റിസ് ഫോര്‍ ഓള്‍ സംഘടനയുടെ നാഷണല്‍ പ്രസിഡന്റു കൂടിയായ തോമസ് കൂവള്ളൂര്‍, വൈസ് പ്രസിഡന്റായി എം.കെ. മാത്യൂസ്, ട്രഷററായി ജോര്‍ജ്കുട്ടി ഉമ്മന്‍, ജോയിന്റ് സെക്രട്ടറി അലക്സ് തോമസ് ജോയിന്റ് ട്രഷറര്‍ ജോയ് പുളിയനാല്‍ എന്നിവരേയും കൂടാതെ ഏഴ് അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും പൊതുയോഗം തെരഞ്ഞെടുത്തു. ഐഎഎംസിവൈ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കംകുറിച്ച് കോണ്‍ഗ്രസ്മാന്‍, സെനറ്റര്‍മാര്‍ എന്നിവര്‍ പങ്കെടുത്ത ന്യൂഇയര്‍ പ്രോഗ്രാം ശ്രദ്ധേയമായി.

റിപ്പോര്‍ട്ട്: ജോസ് കാടാപുറം