'സിദ്ദിഖ് ലാല്‍ സ്പീക്കിംഗ്' മെഗാഷോ കണക്ടിക്കട്ടില്‍ മേയ് എട്ടിന്
Monday, March 2, 2015 4:13 AM IST
ഹാര്‍ട്ട്ഫോര്‍ഡ്: വെസ്റ് ഹാര്‍ട്ട്ഫോര്‍ഡ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് സിറിയന്‍ ക്നാനായ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ബിജു മേനോന്‍, ശ്രീനിവാസന്‍, ഹരിശ്രീ അശോകന്‍, വിനീത് തുടങ്ങി നിരവധി കലാപ്രതിഭകള്‍ ഒന്നിച്ച് ഒരേ വേദിയില്‍ അണിനിരക്കുന്ന 'സിദ്ദിഖ് ലാല്‍ സ്പീക്കിംഗ്'- മെഗാഷോ കണക്ടിക്കട്ടില്‍ അരങ്ങേറുന്നു.

മേയ് എട്ടിന് (വെള്ളിയാഴ്ച) വൈകുന്നേരം 6.30നു വിന്‍ഡ്സര്‍ ലോക്ക് ഹൈസ്കൂളില്‍ (58 ടീൌവേ ഋഹാ ട) അരങ്ങേറുന്ന ഈ കലാവിരുന്നില്‍ പ്രമുഖ നടന്മാരോടൊപ്പം സുപ്രസിദ്ധ സംവിധായകരായ സിദ്ദിഖ്, ലാല്‍ എന്നിവരും സിനിമാ താരങ്ങളായ വിജയരാഘവന്‍, ഭാവന, ഷംന കാസിം, പ്രശസ്ത ഗായകരായ അഫ്സല്‍, മഞ്ജരി, ഹാസ്യരംഗത്തുനിന്നു കെ.എസ്. പ്രസാദ് എന്നിവരും പങ്കെടുക്കുന്നു.

കേരള ഫൈന്‍ ആര്‍ട്സ് വേദിയിലെത്തിക്കുന്ന ഈ ഹാസ്യ-സംഗീത സദസില്‍ പങ്കെടുക്കുവാന്‍ ഫാ. മാര്‍ക്കോസ് ചാലുപറമ്പിലും ഫാ. പുന്നൂസ് കൊല്ലംപറമ്പിലും ഏവരെയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു. ടിക്കറ്റിനും കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക: വെബ്: ംംം.ാമ്യൃസിെമിമ്യമരവൌൃരവര.ീൃഴ , ബെന്നി ജോസഫ് (860 874 7906), സജി പുന്നൂസ് (860 680 9507), തോമസ് ജോസഫ് (860 874 3268).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം