ലോകപ്രാര്‍ഥനാദിനാചരണം ഫിലാഡല്‍ഫിയയില്‍ മാര്‍ച്ച് ഏഴിന്
Saturday, February 28, 2015 10:38 AM IST
ഫിലാഡല്‍ഫിയ: എക്യുമെനിക്കല്‍ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യന്‍ ചര്‍ച്ചസ് ഇന്‍ ഫിലാഡല്‍ഫിയ വനിതാഫോറത്തിന്റെ നേതൃത്വത്തില്‍ വിശാല ഫിലാഡല്‍ഫിയ റീജണിലെ ക്രൈസ്തവസമൂഹം മാര്‍ച്ച് ഏഴിന് (ശനി) പ്രാര്‍ഥനാദിനമായി ആചരിക്കുന്നു.

സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ രാവിലെ 9.30 മുതല്‍ ഒന്നുവരെ നടക്കുന്ന പ്രാര്‍ഥനാശുശ്രൂഷകള്‍ക്കു നിരവധി വൈദികരും ഫെലോഷിപ്പ് ഭാരവാഹികളും വനിതാ വോളന്റിയര്‍മാരും നേതൃത്വം നല്‍കും.

ഇംഗ്ളീഷിലും മലയാളത്തിലുമുള്ള പ്രാര്‍ഥനാസര്‍വീസുകള്‍, ക്രിസ്തീയ ഭക്തിഗാനശുശ്രൂഷ, മുഖ്യാതിഥിയുടെ സന്ദേശം, ഫോക്കസ് രാജ്യമായ ഈജിപ്തിനെകുറിച്ചുള്ള പവര്‍പോയിന്റ് പ്രസന്റേഷന്‍, ബൈബിള്‍ സ്കിറ്റ്, സ്നേഹവിരുന്ന് എന്നിവയായിരിക്കും ദിനാചരണത്തിന്റെ പ്രധാന ഇനങ്ങള്‍. 

ബോസ്റണ്‍ കാര്‍മല്‍ മാര്‍ത്തോമ ചര്‍ച്ച് വികാരി റവ. സാം ടി. പണിക്കരുടെ സഹധര്‍മ്മിണി സീനാ ഏബ്രാഹം ആണ് ഈ വര്‍ഷത്തെ ബൈബിള്‍ പ്രഭാഷക. പീരുമേട് മാര്‍ ബസേലിയോസ് കോളജ് ഓഫ് എന്‍ജിനിയറിംഗ് ഉള്‍പ്പെടെ പല കോളജുകളിലും സ്കൂളുകളിലും അധ്യാപികയായിരുന്ന സീന ബൈബിള്‍ പണ്ഡിതയും എഴുത്തുകാരിയും ധ്യാനപ്രസംഗകയുമാണ്. ബൈബിളിലെ സ്ത്രീ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ച് പല കോണ്‍ഫറന്‍സുകളിലും പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്.

ആഗോളപ്രാര്‍ഥനാദിനം സമുചിതമായി ആചരിക്കുന്നതിനുവേണ്ടി ചെയര്‍മാന്‍ റവ. ഷാജി എം. ഈപ്പന്‍, കോ-ചെയര്‍മാന്‍ റവ. ഫാ. ഷിബു വി. മത്തായി, റിലിജിയസ് ആക്ടിവിറ്റീസ് ചെയര്‍മാന്‍ റവ. ഡെന്നിസ് ഏബ്രാഹം, സെക്രട്ടറി ആനി മാത്യു, വിമന്‍സ് ഫോറം കോഓര്‍ഡിനേറ്റര്‍മാരായ സുമാ ചാക്കോ, സാലു യോഹന്നാന്‍, വേള്‍ഡ് ഡേ പ്രെയര്‍ കോ-ഓര്‍ഡിനേറ്റര്‍ നിര്‍മല ഏബ്രാഹം എന്നിവരടങ്ങുന്ന വിപുലമായ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.

ഓരോ രാജ്യത്തെയും വനിതാകമ്മിറ്റികള്‍ മാറിമാറിയാണു പ്രാര്‍ഥന എഴുതിത്തയാറാക്കുന്നത്. ബഹാമസ് ദീപിലെ വനിതാകമ്മിറ്റി എഴുതിതയാറാക്കിയ 2015ലെ വര്‍ഷിപ്പ് സര്‍വീസിന്റെ ചിന്താവിഷയം ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകിചുംബിച്ചശേഷം യേശു അവരോടു ചോദിച്ചു 'ഞാനെന്താണ് നിങ്ങള്‍ക്ക് ചെയ്തതെന്ന് നിങ്ങള്‍ അറിയുന്നുവോ?' (യോഹ 13:12) എന്ന ബൈബിള്‍വാക്യത്തെ ആധാരമാക്കിയുള്ളതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. ഷാജി എം. ഈപ്പന്‍: 610 644 3044, ആനി മാത്യു: 215 673 7545, സുമാ ചാക്കോ: 215 268 2963, സാലു യോഹന്നാന്‍: 215 322 8222, നിര്‍മല ഏബ്രാഹം: 302 239 7119.

റിപ്പോര്‍ട്ട്: ജോസ് മാളേയ്ക്കല്‍