വി. സുരേന്ദ്രന്‍ പിള്ളയ്ക്ക് സ്വീകരണം നല്‍കി
Saturday, February 28, 2015 10:35 AM IST
കുവൈറ്റ്: കുവൈറ്റില്‍ സന്ദര്‍ശനം നടത്തുന്ന മുന്‍ മന്ത്രി സുരേന്ദ്രന്‍പിള്ളയ്ക്ക് പുനലൂര്‍ എന്‍ആര്‍ഐ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി.

അസോസിയേഷന്‍ ചെയര്‍മാന്‍ ജേക്കബ് ചണ്ണപ്പേട്ട അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ രാജന്‍ ദാനിയേല്‍ ഉദ്ഘാടനം ചെയ്തു. സുരേന്ദ്രന്‍ പിള്ളയെ ബാബു മുളയറ പൊന്നാട അണിയിച്ചു സ്വീകരിച്ചു.

അഡ്വ. തോമസ് പണിക്കര്‍, അഡ്വ. രാജേഷ്ഠ സാഗര്‍, സത്താര്‍ കുന്നില്‍, സിനിമാ സംവിധായകന്‍ സോഹന്‍ റോയി, സാം പൈനുംമൂട് , രാജീവ് പീറ്റര്‍, പുനലൂര്‍ മോനി, അന്‍സാര്‍ കുളത്തൂപ്പുഴ തുടങ്ങിയവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍