എസ്വൈഎസ് സമ്മേളനം: ഐസിഎഫ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
Saturday, February 28, 2015 10:34 AM IST
ജിദ്ദ: എസ്വൈഎസ് അറുപതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഫെബ്രുവരി 27ന് ഐസിഎഫ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ജിദ്ദയിലെ പ്രമുഖ ആശുപത്രികളിലൊന്നായ കിംഗ് ഫഅദ് ഹോസ്പിറ്റലുമായി സഹകരിച്ചാണു ക്യാമ്പ് നടന്നത്. ജീവ സംരക്ഷണത്തിന് ഏറ്റവും പ്രധാനമായ ഘടകമാണു രക്തദാനമെന്നും അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ ശേഖരിച്ചു വയ്ക്കുന്ന ആധുനിക സംവിധാനങ്ങളോടു കൂടിയ രക്തബാങ്കാണ് ആശുപത്രിയിലുള്ളതെന്നും കിംഗ് ഫഅദ് ഹോസ്പിറ്റല്‍ ബ്ളഡ് ബാങ്ക് ആന്‍ഡ് ലാബോറട്ടറി ഡയറക്ടര്‍ ഡോ. ഇമാദ് സഹീഖ് പറഞ്ഞു. എഴുപതംഗ രക്തദായകര്‍ക്ക് ആശുപത്രി അധികൃതര്‍ പ്രത്യേകം അനുമോദനങ്ങളര്‍പ്പിച്ചു.

ആതുരസേവന രംഗത്ത് മലയാളികളുടെ സഹകരണം എറെ അത്ഭുതപ്പെടുത്തുന്നുവെന്ന് ക്യാമ്പില്‍ സന്ദേശം അറിയിച്ച കിംഗ് ഫഅദ് ഹോസ്പിറ്റല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഫൈസല്‍ നാസര്‍ പറഞ്ഞു. ഡോ. മുഹമ്മദ് അല്‍മിസ്രി (കിംഗ് ഫഅദ് ഹോസ്പിറ്റല്‍ ബ്ളഡ് ബാങ്ക് ആന്‍ഡ് ലാബോറട്ടറി ഡെപ്യൂട്ടി ഡയറക്ടര്‍, ഡോ. സാമി അല്‍ ജൌഹാനി (സൂപ്പര്‍വൈസര്‍ ബ്ളഡ് ബാങ്ക്), അഹ്മദ് അല്‍ ഗാംദി (മാനേജര്‍ മഅ്ദുല്‍ ഉലൂം) തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. അബ്ദുള്‍ റഹ്മാന്‍ മളാഹിരി, അബ്ദുറബ് ചെമ്മാട്, ഷാഫി മുസ്ലിയാര്‍, ബഷീര്‍ പറവൂര്‍, മുഹമ്മദലി വേങ്ങര, അബ്ദുള്‍ റസാഖ്, മൊയ്തീന്‍ കുട്ടി വെളിമുക്ക്, ഖലീല്‍ കൊളപ്പുറം തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍