ബംഗളൂരുവും ത്രിപുരയും വന്യമൃഗങ്ങളെ കൈമാറും
Saturday, February 28, 2015 10:02 AM IST
ബംഗളൂരു: ബന്നെര്‍ഘട്ട മൃഗശാലയും ദേശീയോദ്യാനവും ത്രിപുരയിലെ സെപാഹിജാല മൃഗശാലയുമായി വന്യമൃഗങ്ങളെ കൈമാറ്റം ചെയ്യും. കരാര്‍ പ്രകാരം രണ്ടു സിംഹങ്ങളെയും മൂന്നു കറുത്ത മാനുകളെയും രണ്ട് മഞ്ഞുമാനുകളെയും രണ്ടു മുള്ളന്‍പന്നികളെയും ബന്നെര്‍ഘട്ട മൃഗശാല ത്രിപുരയ്ക്കു നല്കും. പകരം അഞ്ചു പ്രത്യേകതരം വാനരന്മാരെയും രണ്ട് ഏഷ്യാറ്റിക് കരടികളെയും സെപാഹിജാല മൃഗശാല നല്കുമെന്ന് സെപാഹിജാല മൃഗശാല ഡയറക്ടര്‍ കൃഷ്ണഗോപാല്‍ റോയ് അറിയിച്ചു. മൃഗങ്ങളുടെ കൈമാറ്റത്തിനു കേന്ദ്ര മൃഗശാല അധികൃതരുടെ അനുമതി ലഭിച്ചതായും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ വര്‍ഷം വിശാഖപട്ടണം ഇന്ദിരാഗാന്ധി സുവോളജിക്കല്‍ പാര്‍ക്കുമായി സെപാഹിജാല മൃഗശാല വന്യമൃഗങ്ങളെ കൈമാറിയിരുന്നു.