ആറാമത് കോതനല്ലൂര്‍ സംഗമം സെപ്റ്റംബറില്‍ സ്റോക്കോണ്‍ട്രെന്റില്‍
Saturday, February 28, 2015 7:32 AM IST
സ്റോക്കോണ്‍ട്രെന്റ്: ആറാമത് കോതനല്ലൂര്‍ സംഗമം സെപ്റ്റംബര്‍ 18 മുതല്‍ 20 വരെ സ്റോക്കോണ്‍ട്രെന്റില്‍ നടക്കും. കുടുംബസമേതം ഫാം ഹൌസില്‍ താമസിക്കുന്നതിനുള്ള തയാറെടുപ്പിലാണു യുകെയിലുള്ള കോതനല്ലൂര്‍ നിവാസികള്‍ 18നു വൈകുന്നേരം ഒത്തുകൂടി.

20നു(ഞായര്‍) വൈകുന്നേരം വരെയും സൌഹൃദം പങ്കിടാനും വിശേഷങ്ങള്‍ പങ്കുവയ്ക്കാനും അവസരമുണ്ട്. കോതനല്ലൂരില്‍ നിന്നും പരിസര പ്രദേശങ്ങളില്‍നിന്നും യുകെയില്‍ താമസിക്കുന്നവര്‍ക്കു പരിപാടിയില്‍ പങ്കെടുക്കാം. മാര്‍ച്ച് എട്ടിനു മുമ്പായി പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ പേരുകള്‍ നല്‍കണമെന്ന് സെക്രട്ടറി മാത്യു പുളിയോരം അറിയിച്ചു.

വിശദ വിവരങ്ങള്‍ക്ക്: സന്തോഷ് ചെറിയാന്‍ (സെക്രട്ടറി) 07403856510, ബിജു മാത്യു (പിആര്‍ഒ) 07903757122.

സ്റോക്കോണ്‍ ട്രെന്റിനു നവ നേതൃനിര

സ്റ്റോക്കോണ്‍ട്രെന്റില്‍ നടക്കുന്ന ആറാമത് സംഗമം അതിവിപുലമായി നടത്തുന്നതിന് പുതിയ ഭരണസമിതി നിലവില്‍ വന്നു. പുതിയ ഭാരവാഹികളായി

മാത്യു പുളിയോരം (പ്രസിഡന്റ്), സന്തോഷ് ചെറിയാന്‍ (സെക്രട്ടറി), ബിന്‍സി റോജി (വൈസ് പ്രസിഡന്റ്), ജിന്റോ മാത്യു (ജോ. സെക്രട്ടറി), മഞ്ജു ബിനോയി (ട്രഷറര്‍), ബിജു മാത്യു (പിആര്‍ഒ) എന്നിവരെ തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍