ഒമാനി വിദ്യാര്‍ഥികള്‍ യുഎഇയില്‍ പ്രവേശനം നേടുന്നതു വിലക്കി
Saturday, February 28, 2015 7:32 AM IST
മസ്കറ്റ്: യുഎഇയിലെ രണ്ടു കോളജുകളില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ പ്രവേശനം നേടുന്നത് ഒമാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം വിലക്കി.

ഈ കോളജുകളിലെ പഠന നിലവാരം വിലയിരുത്തിയതിനുശേഷമാണു ഇത്തരമൊരു തീരുമാനം. അജ്മാന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി, ദുബായി കോളജ് ഓഫ് ഇസ്ലാമിക് സ്റഡീസ് എന്നീ കോളജുകള്‍ക്കാണു വിലക്ക്.

ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സായിദ് 1990 ല്‍ അജ്മാന്‍ യൂണിവേഴ്സിറ്റി സന്ദര്‍ശിച്ചിട്ടുണ്ട്. അതിനുശേഷം ഒമാനില്‍നിന്ന് ഈ അധ്യയന വര്‍ഷം വരെ 10,000 ഒമാനികളാണു ബിരുദം നേടിയത്.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം