കെ. കരുണാകരന്‍ മെമ്മോറിയല്‍ ഒഐസിസി ഫുട്ബോള്‍ മാര്‍ച്ച് അവസാനം
Saturday, February 28, 2015 6:36 AM IST
റിയാദ്: ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി റോയല്‍ ട്രാവല്‍സിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കെ. കരുണാകരന്‍ മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് 2015 മാര്‍ച്ച് അവസാന വാരം ആരംഭിക്കുമെന്നു സംഘാടകസമിതി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. റിയാദ് ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്ത പ്രമുഖരായ എട്ട് ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തുന്ന ടൂര്‍ണമെന്റ് രണ്ട് മാസം നീണ്ടു നില്‍ക്കും.

ക്യാഷ് പ്രൈസ് ഉള്‍പ്പെടെ നിരവധി സമ്മാനങ്ങള്‍ നല്‍കുന്ന ഫുട്ബോള്‍ ടൂര്‍ണമെന്റിലെ വിജയികള്‍ക്ക് കെ. കരുണാകരന്‍ മെമ്മോറിയല്‍ ട്രോഫി നല്‍കും. ഇതു രണ്ടാം തവണയാണ് ഒഐസിസി ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍