ബോബി സേവ്യര്‍ നിര്യാതനായി
Saturday, February 28, 2015 6:35 AM IST
മിസിസാഗ: കനേഡിയന്‍ മലയാളി അസോസിയേഷന്‍ (സിഎംഎ) പ്രസിഡന്റ് ബോബി സേവ്യര്‍(49) നിര്യാതനായി. ഹൃദയസ്തംഭനത്തെത്തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം. സംസ്കാരം ശനിയാഴ്ച (മാര്‍ച്ച് ഏഴ്) കാനഡയില്‍ നടക്കും.

ബ്രാംപ്ടന്‍ വോഡെന്‍ സ്ട്രീറ്റ്, 11 ലേക്ക്റിഡ്ജ് ഡ്രൈവില്‍ താമസിക്കുന്ന ബോബി കോട്ടയം കുറവിലങ്ങാട് നമ്പൂരിത്തൊട്ടിലില്‍ കുര്യന്‍-അന്നമ്മ ദമ്പതികളുടെ മകനാണ്. മേരിയാണ് (സോഫി) ഭാര്യ. മകന്‍: ഷോണ്‍. സഹോദരങ്ങള്‍: കുഞ്ഞുമോന്‍, വല്‍സ (ഇരുവരും കാനഡയില്‍), ലൈലമ്മ.

രണ്ടു പതിറ്റാണ്േടാളമായി കാനഡയിലെ മലയാളികളുടെ സാംസ്കാരിക വേദികളില്‍ സജീവസാന്നിധ്യമായിരുന്നു ബോബി. സംസ്കാരം ശനിയാഴ്ച മിസിസാഗ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ പള്ളിയില്‍ (5650 മേവിസ് റോഡ്) നടക്കും. വിസിറ്റേഷന്‍: വ്യാഴം, വെള്ളി ദിവസങ്ങളില്‍ വൈകിട്ട് അഞ്ചു മുതല്‍ ഒമ്പതു വരെ. സ്ഥലം പിന്നീട് തീരുമാനിക്കും.

റിപ്പോര്‍ട്ട്: ഷിബു കിഴക്കേക്കുറ്റ്