ലുഡ്വിഗ്സ്ഹാഫനില്‍ വട്ടശേരില്‍ തിരുമേനിയുടെ ഓര്‍മപ്പെരുന്നാള്‍ ഫെബ്രുവരി 28 ന്
Friday, February 27, 2015 10:18 AM IST
ലുഡ്വിഗ്സ്ഹാഫന്‍: ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭാഭാസുരന്‍ പരിശുദ്ധനായ വട്ടശേരില്‍ ഗീവര്‍ഗീസ് മാര്‍ ദിവന്ന്യാസ്യോസ് തിരുമേനിയുടെ ഓര്‍മപ്പെരുന്നാള്‍ ജര്‍മനിയിലെ ഓര്‍ത്തഡോക്സ് സമൂഹം ഭക്തിനിര്‍ഭരമായി ആചരിക്കുന്നു.

ഫെബ്രുവരി 28ന്(ശനി) ഉച്ചകഴിഞ്ഞ് രണ്ടിന് ലുഡ്വിഗ്സ്ഹാഫന്‍ ഓഗേഴ്സ്ഹൈം മാര്‍ക്കൂസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഹാളില്‍(ഷില്ലര്‍ സ്ട്രാസെ/എക്കെ ഡാല്‍ബര്‍ഗ് സ്ട്രാസെ) പരിപാടികള്‍ ആരംഭിക്കും.

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ റോമിലെ ഇടവകയുടെ ചുമതല വഹിക്കുന്ന റവ. ഫാ. ഫിലിക്സ് യോഹന്നാന്‍ മുഖ്യ കാര്‍മികത്വം വഹിക്കും.

ആഘോഷമായ വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് റാസ, നേര്‍ച്ചവിളമ്പ്, സമൂഹവിരുന്ന് എന്നിവയ്ക്കുശേഷം അനുസ്മരണ സമ്മേളനവും നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ശോശമ്മ വര്‍ഗീസ് 06221769309, കോശി കുരുവിള 0621 6298492, തോമസ് വര്‍ഗീസ് 07251 18174.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍