ഗ്രീസിനുള്ള സഹായം ജര്‍മന്‍ പാര്‍ലമെന്റ് അംഗീകരിച്ചു
Friday, February 27, 2015 10:17 AM IST
ബര്‍ലിന്‍: ഗ്രീസിനുള്ള സാമ്പത്തിക രക്ഷാപാക്കേജിന്റെ കാലാവധി നാലു മാസം നീട്ടാനുള്ള നിര്‍ദേശം ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലിന്റെ ക്രിസ്റ്യന്‍ ഡെമോക്രാറ്റിക് യൂണിയനും സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയും ഉള്‍പ്പെടുന്ന വിശാലമുന്നണി എംപിമാര്‍ ബഹുഭൂരിപക്ഷത്തോടെ അംഗീകരിച്ചു.

പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പില്‍ സന്നിഹിതരായിരുന്ന അംഗങ്ങളില്‍ 32 അംഗങ്ങള്‍ എതിര്‍ക്കുകയും 13 പേര്‍ നിഷ്പക്ഷത പാലിക്കുകയും ചെയ്തു.

ഇതുസംബന്ധിച്ച് പാര്‍ലമെന്റില്‍ വോട്ടെടുപ്പു നടത്തുന്നതിനു മുന്നോടിയായി സംഘടിപ്പിച്ച ടെസ്റ് ബാലറ്റില്‍ സിഡിയുവില്‍നിന്നു സിഎസ്യുവില്‍നിന്നുമായി 311 എംപിമാരാണ് നിര്‍ദേശത്തെ അനുകൂലിച്ചത്. 22 പേര്‍ മാത്രമാണ് എതിര്‍ത്തത്.

ഭരണ സഖ്യത്തിലെ ജൂണിയര്‍ പങ്കാളികളായ സോഷ്യല്‍ ഡെമോക്രാറ്റുകള്‍ നിര്‍ദേശത്തിനു പൂര്‍ണ പിന്തുണയാണു നല്‍കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍