കണക്ടിക്കട്ടില്‍ നോമ്പുകാല നവീകരണ ധ്യാനം
Friday, February 27, 2015 6:16 AM IST
കണക്ടിക്കട്ട്: ക്യൂന്‍മേരി മിനിസ്ട്രിയുടെ നേതൃത്വത്തില്‍ കണക്ടിക്കട്ടിലുള്ള ഔവര്‍ ലേഡി ഓഫ് അസംപ്ഷന്‍ സീറോ മലബാര്‍ കാത്തലിക് മിഷനില്‍ മാര്‍ച്ച് മാസം 14, 15 തീയതികളില്‍ നോമ്പുകാല കുടുംബ നവീകരണ ധ്യാനം നടത്തുന്നു. അനുഗ്രഹീത വചന പ്രഘോഷകരായ ഫാ. റ്റോം തോമസ് എംഎസ്എഫ്എസ്, ബ്രദര്‍ പി.ഡി. ഡൊമിനിക് (ചെയര്‍മാന്‍, മരിയന്‍ ടിവി), ബ്ര. മാത്യു ഡൊമിനിക് എന്നിവര്‍ നേതൃത്വം നല്‍കുന്നു.

രണ്ടു ദിവസങ്ങളിലായി നടത്തപ്പെടുന്ന ഈ ധ്യാനം മാര്‍ച്ച് 14നു ശനിയാഴ്ച രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് ആറുവരേയും, 15നു ഞായറാഴ്ച രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം അഞ്ചു വരെയുമാണ്. ധ്യാനം നടക്കുന്ന സ്ഥലം: ഛൌൃ ഘമറ്യ ീള ടമൃേ ീള വേല ലെമ ഇവൌൃരവ, 1200 ടവശുുമി അ്ല, ടമോളീൃറ, ഇഠ 06902.

കര്‍ത്താവിന്റെ പീഡാസഹനത്തെക്കുറിച്ചു ധ്യാനിക്കുന്ന ഈ പുണ്യപ്പെട്ട വലിയനോമ്പവസരത്തില്‍ ദൈവവചനത്താല്‍ പ്രബുദ്ധരായി ആത്മപരിവര്‍ത്തനം നേടുവാനും വിശ്വാസത്തിന്റെ ആഴങ്ങളിലേക്ക് വളരുവാനും, സൌഖ്യത്തിന്റെ കൃപയിലേക്കു കടന്നുവരുവാനും സഭാ വ്യത്യാസമെന്യേ മിഷന്‍ ഡയറക്ടര്‍ ഫാ. ജയിംസ് വട്ടക്കുന്നേല്‍ വി.സി. ക്ഷണിക്കുന്നു. ധ്യാനദിവസങ്ങളില്‍ പ്രത്യേകമായി രോഗശാന്തി പ്രാര്‍ത്ഥനയും, ആന്തരിക സൌഖ്യപ്രാര്‍ത്ഥനയും, പരിശുദ്ധാത്മാഭിഷേക പ്രാര്‍ത്ഥനയും, കുടുംബ നവീകരണ പ്രാര്‍ഥനയും ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. ജയിംസ് വട്ടക്കുന്നേല്‍ (ഡയറക്ടര്‍) 203 451 0017, വില്‍സണ്‍ പൊട്ടയ്ക്കല്‍ (നോര്‍വാക്ക് കോര്‍ഡിനേറ്റര്‍) 203 216 4859, ബിജു വര്‍ക്കി (914 565 6325), സിറിയക് കോട്ടൂര്‍ (സ്റാംഫോര്‍ഡ് കോര്‍ഡിനേറ്റര്‍) 210 317 0900, ബോബി ജോര്‍ജ് (516 244 8910), സന്‍ജു ആന്റണി (ഫെയര്‍ഫീല്‍ഡ് കോര്‍ഡിനേറ്റര്‍) 203 274 2702, ജോജി ജോസഫ് (203 455 4682, റോയി സെബാസ്റ്യന്‍ (ഡാന്‍ബറി കോര്‍ഡിനേറ്റര്‍) 203 770 0249, ജോബിന്‍ ജോര്‍ജ് (203 482 1821).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം