ഒസിഐ കാര്‍ഡ് ലൈഫ് ലോംഗ് വീസയാക്കാനുള്ള തീരുമാനത്തെ തോമസ് ടി. ഉമ്മന്‍ സ്വാഗതം ചെയ്തു
Friday, February 27, 2015 6:16 AM IST
ന്യൂയോര്‍ക്ക്: ഒസിഐ കാര്‍ഡ് ലൈഫ് ലോംഗ് വീസയാക്കണമെന്ന പ്രവാസികളുടെ ദീര്‍ഘകാലത്തെ ആവശ്യം പരിഗണിച്ച് നിയമത്തില്‍ കാതലായ മാറ്റം വരുത്താനുള്ള ഇന്ത്യാ ഗവണ്‍മെന്റിന്റെ തീരുമാനത്തെ ഫോമാ പൊളിറ്റിക്കല്‍ ഫോറം മുന്‍ ചെയര്‍മാന്‍ തോമസ് ടി. ഉമ്മന്‍ സ്വാഗതം ചെയ്തു. ദീര്‍ഘകാലമായി ഈ ആവശ്യമുന്നയിച്ച് താനും സഹപ്രവര്‍ത്തകരും നിരന്തരം ഇന്ത്യാ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടുകൊണ്ടിരുന്നതാണെന്നും, ലക്ഷക്കണക്കിന്ു പ്രവാസികള്‍ക്ക് ഈ തീരുമാനം ഏറ്റവും ഗുണകരമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇനി മുതല്‍ ഒസിഐ കാര്‍ഡിന് അപേക്ഷിക്കുന്നവര്‍ക്കു മുന്‍കാലങ്ങളിലെപ്പോലെ വിദേശ പാസ്പോര്‍ട്ടിലായിരിക്കില്ല വീസ സ്റിക്കര്‍ പതിക്കുന്നതെന്നു ഗവണ്‍മെന്റ് ഉത്തരവില്‍ പറയുന്നു. പകരം ഒസിഐ കാര്‍ഡില്‍ത്തന്നെ 'ലൈഫ് ലോംഗ്' വീസ എന്നു രേഖപ്പെടുത്തുന്നതായിരിക്കും. നിലവില്‍ വിദേശ പാസ്പോര്‍ട്ടിലാണു യു വീസ പതിച്ചിരിക്കുന്നത്. ഇന്ത്യയിലേക്കു യാത്ര ചെയ്യുമ്പോള്‍ യു വീസ പതിപ്പിച്ച പാസ്പോര്‍ട്ടും ഒസിഐ കാര്‍ഡും കൂടെ കരുതണം. കാലഹരണപ്പെട്ട പാസ്പോര്‍ട്ടാണെങ്കില്‍ പുതിയ പാസ്പോര്‍ട്ടും പഴയ പാസ്പോര്‍ട്ടും ഒസിഐ കാര്‍ഡും വേണം. അതില്ലാതെ യാത്ര ചെയ്ത പലരേയും വിമാനത്താവളങ്ങളില്‍ തടഞ്ഞു വെക്കുകയോ പിഴ അടപ്പിക്കുകയോ ചെയ്യുന്നത് പതിവാണ്. ഈ ചിന്താക്കുഴപ്പം ഒഴിവാക്കാനാണ് ഇന്ത്യാ ഗവണ്മെന്റിന്റെ പുതിയ ഉത്തരവ്.

എന്നിരുന്നാലും നിലവില്‍ ഒസിഐ കാര്‍ഡുള്ളവര്‍ യു വീസ സ്റിക്കര്‍ പതിപ്പിച്ച പാസ്പോര്‍ട്ടും യാത്ര ചെയ്യുമ്പോള്‍ കൈയില്‍ കരുതണം. എന്നാല്‍, കാലഹരണപ്പെട്ട പാസ്പോര്‍ട്ടിലാണു യു വീസ എങ്കില്‍ അതില്ലാതെ യാത്ര ചെയ്യുന്നവരെ വിമാനത്താവളങ്ങളില്‍ തടഞ്ഞുവയ്ക്കുകയോ അനാവശ്യമായ നടപടിക്രമങ്ങളിലേക്കു വലിച്ചിഴയ്ക്കുകയോ ചെയ്യരുതെന്നു ഗവണ്മെന്റ് ഉത്തരവില്‍ പറയുന്നുണ്െടന്നു തോമസ് ടി. ഉമ്മന്‍ പറഞ്ഞു. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഇന്ത്യാ ഗവണ്മെന്റിന്റെ ഏതു തീരുമാനത്തേയും സംശയദൃഷ്ടിയോടെ വീക്ഷിക്കുന്ന പ്രവാസികള്‍ ഏതെങ്കിലും കാരണവശാല്‍ വിമാനത്താവളങ്ങളില്‍ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നത് ഒഴിവാക്കാന്‍ ഒസിഐ വീസ സ്റിക്കര്‍ പതിപ്പിച്ച, കാലഹരണപ്പെട്ട വിദേശ പാസ്പോര്‍ട്ടും കൈയില്‍ കരുതണമെന്നും തോമസ് ടി. ഉമ്മന്‍ അഭ്യര്‍ത്ഥിച്ചു.

ഒസിഐ കാര്‍ഡ് തന്നെ ആജീവനാന്ത വിസയാക്കി മാറ്റണമെന്നും, വിദേശ പാസ്പോര്‍ട്ടില്‍ വീസാ സ്റിക്കര്‍ പതിക്കരുതെന്നുമുള്ള ദീര്‍ഘ വര്‍ഷങ്ങളായി പ്രവാസികള്‍ മുറവിളി കൂട്ടിയ ആവശ്യം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സര്‍ക്കാര്‍ നടപ്പാക്കിയതില്‍ പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു എന്ന് തോമസ് ടി. ഉമ്മന്‍ പ്രസ്താവിച്ചു. ഇനി മുതല്‍ ലൈഫ് ലോംഗ് വിസ ഢശമെ ്മഹശറശ്യേ ഘശളലഹീിഴ ഒസിഐ കാര്‍ഡിലായിരിക്കും ഉണ്ടാവുക.

റിപ്പോര്‍ട്ട്: മൊയ്തീന്‍ പുത്തന്‍ചിറ