ലണ്ടനില്‍ ആറ്റുകാല്‍ പൊങ്കാല എട്ടാം വര്‍ഷത്തിലേക്ക്; ആഘോഷം മാര്‍ച്ച് അഞ്ചിന്
Thursday, February 26, 2015 10:22 AM IST
ലണ്ടന്‍: ലണ്ടനിലെ മാനോര്‍ പാര്‍ക്കിലുള്ള ശ്രീമുരുകന്‍ ഷേത്രത്തില്‍ മാര്‍ച്ച് അഞ്ചിനു (വ്യാഴം) ആറ്റുകാല്‍ പൊങ്കാല ഭക്തിനിര്‍ഭരമായി ആഘോഷിക്കുന്നു.

ഏറെ ശ്രദ്ധേയമായി മാറിക്കഴിഞ്ഞ ലണ്ടനിലെ ആറ്റുകാല്‍ പൊങ്കാല ആഘോഷം ഇത് എട്ടാം തവണയാണു തുടര്‍ച്ചയായി നടത്തപ്പെടുന്നത്. ഈസ്റ് ഹാമിലുള്ള ശ്രീമുരുകന്‍ ടെമ്പിളില്‍ കഴിഞ്ഞ ഏഴു വര്‍ഷമായി ലണ്ടനിലെ പൊങ്കാലയ്ക്ക് ആറ്റുകാല്‍ സിസ്റ്റേഴ്സ് ആണു നേതൃത്വം നല്‍കുന്നത്.

സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാല്‍ പൊങ്കാല ലോകത്ത് ഏറ്റവും അധികം സ്ത്രീകള്‍ പങ്കെടുക്കുന്ന ആഘോഷം എന്ന നിലയ്ക്ക് ഗിന്നസ് ബുക്ക് ഓഫ് റിക്കാര്‍ഡ്സില്‍ ഇടം നേടിയിട്ടുണ്ട്. 2014ല്‍ 75 ലക്ഷത്തോളം സ്ത്രീകള്‍ ആറ്റുകാല്‍ ഭഗവതിക്ഷേത്രത്തില്‍ കണ്ണകിദേവിക്കു പൊങ്കാലയിട്ടിരുന്നുവെന്നത് പൊങ്കാല ആഘോഷത്തി}ു സ്ത്രീകള്‍ക്കിടയിലുള്ള ഭക്തിയും ആവേശവും എടുത്തു കാണിക്കുന്നു.

അരി, ശര്‍ക്കര, നെയ്യ്, മുന്തിരി, തേങ്ങ തുടങ്ങിയ നേര്‍ച്ച വസ്തുക്കള്‍ വേവിച്ചു കണ്ണകിദേവിയുടെ പ്രീതിക്കായി സമര്‍പ്പിക്കുകയാണു പൊങ്കാലയാഘോഷത്തില്‍ ആചരിക്കുന്നത്. ദേവീഭക്തര്‍ കൊണ്ടുവരുന്ന കാഴ്ചപദാര്‍ഥങ്ങള്‍ ഒരുപാത്രത്തില്‍ ആക്കി തന്ത്രി അടുപ്പില്‍ തീ പകരും. ആറ്റുകാല്‍ ഭഗവതി ഷേത്രത്തില്‍ കുംഭമാസത്തില്‍ നടത്തിവരുന്ന ദശദിന ആഘോഷത്തിന്റെ ഒമ്പതാം നാളായ പൂരം നക്ഷത്രത്തിലാണു പൊങ്കാല പതിവായി ഇടുന്നത്. അതേ ദിവസംതന്നെയാണു ലണ്ടനിലെ ശ്രീമുരുകന്‍ ഷേത്രത്തിലും പൊങ്കാല ഇടുക.

ലണ്ടന്‍ ബോറോ ഓഫ് ന്യൂഹാം മുന്‍ സിവിക് അംബാസഡറും പ്രമുഖ എഴുത്തുകാരിയുമായ ഡോ. ഓമന ഗംഗാധരനാണ് ആഘോഷത്തിനു തുടക്കം കുറിച്ചതും വര്‍ഷങ്ങളായി നേതൃത്വം നല്‍കിപ്പോരുന്നതും.

കണ്ണകിദേവിയുടെ ഭക്തരായ എല്ലാ വനിതകളെയും പൊങ്കാല ആഘോഷത്തിലേക്ക് സവിനയം സ്വാഗതം ചെയ്യുന്നതായി ഡോ. ഓമന അറിയിച്ചു. പൊങ്കാലയിടുവാന്‍ ആഗ്രഹിക്കുന്നവര്‍ നിവേദ്യ വസ്തുക്കളുമായി നേരത്തേതന്നെ എത്തിച്ചേരേണ്ടതാണ്. രാവിലെ ഒമ്പതിനുതന്നെ കൃത്യമായി ആചാര ചടങ്ങുകള്‍ ആരംഭിക്കും.

വര്‍ഷങ്ങളായി ലണ്ടനിലെ പൊങ്കാല ആഘോഷത്തിന്റെ ഭാഗമായി ധനം സ്വരൂപിച്ച് വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന നന്മയുടെ ശീലവും ആഘോഷത്തെ ശ്രദ്ധേയമാക്കുന്നു.

വിശദ വിവരങ്ങള്‍ക്ക്: ഡോ. ഓമന 07766822360, സുരേഷ് കുമാര്‍ (തമ്പി)07983424368.

വിലാസം: ടൃശ ങൌൃൌഴമി ഠലാുഹല,78 ഇവൌൃരവ ഞീമറ,ങമിീൃ ജമൃസ,ഋമ ഒമാ,ഋ12 6അഎ.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ