അഡോള്‍ഫ് ഹിറ്റ്ലറുടെ ആത്മകഥ പുനഃപ്രസിദ്ധീകരിക്കുന്നു
Thursday, February 26, 2015 10:22 AM IST
ബര്‍ലിന്‍: ലോകത്തെ വിറപ്പിച്ച സ്വേച്ഛാധിപതി അഡോള്‍ഫ് ഹിറ്റ്ലറുടെ ആത്മകഥ മെയ്ന്‍ കാംഫ് (എന്റെ പോരാട്ടം) പുനഃപ്രസിദ്ധീകരിക്കുന്നു. 2016 ജനുവരിയില്‍ പുസ്തകത്തിന്റെ പുതിയ പതിപ്പ് പുറത്തിറങ്ങും. മ്യൂണിക്കിലെ ശിശെേൌലേ ളീൃ രീിലാുീൃേമ്യൃ വശീൃ്യ ലെ ഗവേഷകരാണു പുസ്തകം പുനഃപ്രസിദ്ധീകരിക്കുന്നത്.

പുസ്തകത്തിന്റെ പകര്‍പ്പവകാശ കാലാവധി കഴിഞ്ഞ സാഹചര്യത്തിലാണ് പുസ്തകത്തിന്റെ പുനഃപ്രസിദ്ധീകരണം. 1923 നവംബറില്‍ മ്യൂണിക്കിലെ കലാപത്തിനു ശേഷം ബവേറിയന്‍ ജയിലില്‍ തടവില്‍ കഴിയുന്ന വേളയില്‍ രചിച്ചതാണ് ഈ ആത്മകഥ. 1925ലും 1926ലുമായി പുസ്തകത്തിന്റെ ആദ്യത്തെ രണ്ടു വാല്യങ്ങള്‍ പുറത്തുവന്നിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍