'നാമ'ത്തിന് പുതിയ നേതൃത്വം
Thursday, February 26, 2015 10:20 AM IST
ന്യൂജേഴ്സി: ന്യൂജേഴ്സിയിലെ ഇന്ത്യന്‍ സാംസ്കാരിക ഭൂപടത്തില്‍ സുപ്രധാന ഇടം കണ്െടത്താന്‍ കഴിഞ്ഞ 'നാമം' പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.

പുതിയ ഭാരവാഹികളായി ഡോ. ഗീതേഷ് തമ്പി (പ്രസിഡന്റ്), വീനിത നായര്‍ (വൈസ് പ്രസിഡന്റ്), അജിത് പ്രഭാകര്‍ (സെക്രട്ടറി), സജിത്ത് ഗോപിനാഥ് (ജോയിന്റ് സെക്രട്ടറി), ഡോ. ആശ വിജയകുമാര്‍ (ട്രഷറര്‍), അപര്‍ണ അജിത് കണ്ണന്‍ (ജോയിന്റ് ട്രഷറര്‍), രാജശ്രീ പിന്റോ (പിആര്‍ഒ), മാലിനി നായര്‍ (കള്‍ച്ചറല്‍ സെക്രട്ടറി) സഞ്ജീവ് കുമാര്‍ (ചാരിറ്റി പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍) എന്നിവരെ തെരഞ്ഞെടുത്തു.

ഫെബ്രുവരി 27 ന് (വെളളി) വൈകുന്നേരം 7.30ന് ക്രൌണ്‍ ഓഫ് ഇന്ത്യ പ്ളാന്‍സ് ബോറോയില്‍ (ഇൃീംി ീള കിറശമ ജഹമിയൃീൃൃീെം) നടക്കുന്ന സ്ഥാനാരോഹണ ചടങ്ങില്‍ പുതിയ ഭാരവാഹികള്‍ ചുമതലയേല്‍ക്കും.

മലയാളികളില്‍ മാത്രം ഒരുങ്ങാതെ ഇന്ത്യന്‍ സമൂഹത്തെ ആകെ ഒന്നിപ്പിക്കുന്നതരത്തിലുളള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ 'നാമം' എന്നും മുന്‍പന്തിയിലായിരുന്നു. ഭാരതീയമൂല്യങ്ങള്‍ മുറുകെ പിടിച്ചുകൊണ്ടു തന്നെ അമേരിക്കന്‍ സമൂഹത്തില്‍ ജീവിക്കുവാന്‍ യുവതലമുറയെ പ്രാപ്തരാക്കുന്നതില്‍ സംഘടന വഹിച്ച പങ്ക് ചെറുതല്ല. വ്യത്യസ്ത മേഖലകളില്‍ മികവു തെളിയിച്ചവരെ അംഗീകരിക്കുന്നതി}ു നാമം ഏര്‍പ്പെടുത്തിയിട്ടുളള ചമാമാ ഋഃരലഹഹലിരല അംമൃറ ഇതിനോടകം തന്നെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.

ആത്മീയവും സാംസ്കാരികവും ധാര്‍മികവുമായ അടിത്തറയിലൂന്നിയുളള പരിപാടികള്‍ ആവിഷ്കരിക്കുന്നതില്‍ മുന്‍പന്തിയിലായിരുന്ന 'നാമം' 2014 ല്‍ സംഘടിപ്പിച്ച സപ്താഹയജഞവും അത്യപൂര്‍വമായ അനുഭവമായിരുന്നു. സാമൂഹിക പ്രതിബദ്ധത മറ്റൊന്നിനെക്കാളും മുന്‍തൂക്കം നല്‍കുന്ന 'നാമം' മുന്‍ കൈയെടുത്തു നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നിരവധിയാണ്.

നാമത്തിന്റെ വരുംകാല പ്രവര്‍ത്തനങ്ങള്‍ പൂര്‍വാധികം ഭംഗിയായി നടത്താന്‍ ഉതകുന്ന ഒരു കമ്മിറ്റിക്കാണ് രൂപം നല്‍കിയിരിക്കുന്നതെന്ന് സ്ഥാപക നേതാവ് മാധവന്‍ നായര്‍ പറഞ്ഞു.