പ്രവീണ്‍ വര്‍ഗീസിന്റെ മരണം: കേസെടുക്കാത്തതില്‍ കുടുംബാംഗങ്ങള്‍ക്കു നിരാശ
Thursday, February 26, 2015 10:20 AM IST
ഷിക്കാഗോ: പ്രവീണ്‍ വര്‍ഗീസിന്റെ കൊലപാതകത്തില്‍ പങ്കുണ്െടന്നു കരുതുന്ന വ്യക്തിക്കെതിരേ കേസെടുക്കാത്തതില്‍ കുടുംബാംഗങ്ങള്‍ക്കു കടുത്ത നിരാശ.

സ്റേറ്റ് അറ്റോര്‍ണി ഈ സംഭവത്തില്‍ ആരെയും പ്രതി ചേര്‍ക്കുന്നതല്ലെന്ന് ഔദ്യോഗികമായി അറിയിച്ചതിനെത്തുടര്‍ന്ന് പ്രവീണ്‍ വര്‍ഗീസിന്റെ മാതാവ് ലൌവ്ലി മാധ്യമങ്ങളോടു സംസാരിക്കുന്നതിനിടെയാണു കുടുംബാംഗങ്ങളുടെ നിരാശ പ്രകടിപ്പിച്ചത്.

എന്റെ മകന്‍ കൊല്ലപ്പെട്ടതുതന്നെയാണ്. പാര്‍ട്ടി കഴിഞ്ഞു പുറത്തിറങ്ങിയ പ്രവീണിനെ വാഹനത്തില്‍ കയറ്റി, അര്‍ധരാത്രിയില്‍ വൃക്ഷങ്ങള്‍ തിങ്ങി നിറഞ്ഞ കാടിനുളളിലേക്ക് ഇറക്കിവിട്ടെന്നു പറയുന്ന വാഹനത്തിന്റെ ഡ്രൈവര്‍ 22 കാരനായ യുവാവിനെ ചോദ്യംചെയ്യുന്നതിനോ കേസില്‍ പ്രതിയാക്കുന്നതിനോ ഗ്രാന്‍ഡ് ജൂറി തയാറാകാതിരുന്നതിന്റെ കാരണം മനസിലാകുന്നില്ലെന്നു ലൌവ്ലി വര്‍ഗീസ് പറഞ്ഞു. സത്യം പുറത്തുകൊണ്ടു വരുന്നതിനു സ്വന്തം പണം ചെലവ് ചെയ്ത് കുടുംബാംഗങ്ങള്‍ സ്വകാര്യ ഓട്ടോപ്സ് നടത്തിയതില്‍, പ്രവീണ്‍ കൊല്ലപ്പെട്ടതിന്റെ തെളിവുകള്‍ കണ്െടത്തിയിരുന്നു. സംഭവത്തില്‍ കേസെടുക്കുന്നില്ലെന്നു ലൌവ്ലി വര്‍ഗീസിന്റെ കുടുംബ ആറ്റോര്‍ണി ചാള്‍സിനെ സ്റേറ്റ് അറ്റോര്‍ണി മൈക്ക് ഔദ്യോഗികമായി അറിയിച്ചു.

കഴിഞ്ഞ ഫെബ്രുവരിയിലാണ് എസ്ഐയു കാര്‍ബന്‍ഡയ്ല്‍ വിദ്യാര്‍ഥിയായിരുന്ന പ്രവീണ്‍ വര്‍ഗീസ് മരിച്ചത്. ഹൈപ്പൊ തെര്‍മിയയാണു മരണ കാരണമെന്നായിരുന്നു പോലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍