സംഗീതനിശയ്ക്കിടെ മഡോണ കാല്‍തെറ്റി വീണു
Thursday, February 26, 2015 10:17 AM IST
ലണ്ടന്‍: പോപ് ഇതിഹാസം മഡോണ സ്റേജ് ഷോയ്ക്കിടെ കാല്‍തെറ്റി വീണു. ലണ്ടനില്‍ നടന്ന ബ്രിറ്റ് അവാര്‍ഡ് നിശയിലെ സ്റേജ് ഷോയ്ക്കിടയിലാണ് 56 കാരിയായ മഡോണയ്ക്കു കാല്‍പിഴച്ചത്.

'ലിവിംഗ് ഫോര്‍ ലൌ' എന്ന ഗാനം അവതരിപ്പിക്കുന്നതിന്റെ ഭാഗമായി മഡോണയുടെ മേല്‍വസ്ത്രം മറ്റു നര്‍ത്തകര്‍ ചേര്‍ന്ന് അഴിച്ചെടുക്കുന്ന രംഗത്തിനിടയ്ക്കാണ് അപകടം സംഭവിച്ചത്. ഗായിക അല്‍പ്പമൊന്നു പകച്ചെങ്കിലും കാര്യങ്ങള്‍ നേരെയാക്കി മഡോണ ഗാനാലാപനം തുടര്‍ന്നപ്പോള്‍ പ്രേക്ഷകര്‍ ഇരമ്പി.

ഏതാണ്ട് 20 വര്‍ഷങ്ങള്‍ക്കുശേഷമാണു ബ്രിറ്റ് വേദിയില്‍ മഡോണ ആടിപ്പാടിയത്. തന്റെ വരവ് വീണ്ടും ഒരു പുനര്‍ജനിയാക്കുമെന്നു സംഘാടകര്‍ക്കു വാക്കുകൊടുത്തിരുന്ന മഡോണയുടെ പിഴവില്‍ സംഘാടകര്‍ക്ക് ഏറെ നിരാശപ്പെടേണ്ടിവന്നില്ല. 5,3 മില്യന്‍ പ്രേക്ഷകരുടെ റേറ്റിംഗുള്ള പരിപാടി അസവാനിക്കുമ്പോള്‍ 5.8 മില്യനായി ഉയര്‍ന്നു. 2013 ല്‍ 6.5 മില്യനായിരുന്നു റേറ്റിംഗ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍