ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ തുറന്നു
Thursday, February 26, 2015 10:15 AM IST
കുവൈറ്റ്: കുവൈറ്റിലെ ബയാന്‍ കൊട്ടാരത്തില്‍ സ്ഥാപിച്ച 1,70,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ തുറന്നു. അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് ഗാര്‍ഡന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. അത്യപൂര്‍വ സസ്യങ്ങളാലാണു ഗാര്‍ഡന്‍ ഒരുക്കിയിരിക്കുന്നത്. 3200 ചതുരശ്ര അടി വിസ്തൃതിയില്‍ നിര്‍മിച്ചിരിക്കുന്ന ഗ്ളാസ് ഹൌസാണു ഗാര്‍ഡന്റെ മറ്റൊരു ആകര്‍ഷണം. കിരീടാവകാശി ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ്, പ്രധാനമന്ത്രി ഷെയ്ഖ് ജാബര്‍ അല്‍ മുബാറക് അല്‍ ഹമദ് അല്‍ സബാഹ്, വിദേശകാര്യമന്ത്രി ഷെയ്ഖ് സബാഹ് അല്‍ ഖാലിദ് അല്‍ ഹമദ് അല്‍ സബാഹ്, ആഭ്യന്തരമന്ത്രി ഷെയ്ഖ് മുഹമ്മദ് അല്‍ ഖാലിദ് അല്‍ ഹമദ് അല്‍ സബാഹ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍