ഹണ്ടിംഗ്ടണില്‍ യുക്മ ഈസ്റ് ആംഗ്ളീയ റീജണല്‍ പ്രവര്‍ത്തനാഘോഷം മാര്‍ച്ച് 21ന്
Thursday, February 26, 2015 7:19 AM IST
ലണ്ടന്‍: യുകെ മലയാളി അസോസിയേഷനൂകളുടെ കൂട്ടായ്മയായ യുക്മയുടെ കീഴിലുള്ള ഈസ്റ് ആംഗ്ളീയ റീജണല്‍ പ്രവര്‍ത്തനാഘോഷം നടത്താനൊരുങ്ങുന്നു.

യുക്മയുടെ ജീവനാഡിയും കേരളീയകലകളുടെ വിവിധ സ്വരഭാവ ഭേദങ്ങള്‍ അനായാസം സ്റേജില്‍ അവതരിപ്പിച്ച് യുക്മയുടെ കരുത്തൂറ്റ റീജണായി അറിയപ്പെടുന്ന ഈസ്റ് ആംഗ്ളീയ റീജയണ്‍ മറ്റു റീജയണുകളെ അപേക്ഷിച്ച് ഒരു പടികൂടി മുന്നോട്ടുനീങ്ങുന്നൂ. റീജിയണിന്റെ കീഴിലുള്ള കലാപ്രതിഭകളെ ഒരുമിച്ച് ഒരു സ്റ്റേജില്‍ എത്തിച്ച് കലാസ്വാദകര്‍ക്കു നല്ലൊരു വിരുന്നെരുക്കുവാന്‍ തയാറെടുക്കുകയാണ് ഈസ്റ് ആംഗ്ളിയ റീജണ്‍.

പുതിയ നിര്‍വാഹക സമിതി ചുമതലയേറ്റശേഷം ഒത്തുകൂടിയ യോഗത്തിലാണു റീജണിന്റെ പ്രവര്‍ത്തനം ആഘോഷപൂര്‍വം ആരംഭിക്കൂവാന്‍ തീരുമാനിച്ചത്. കമ്മിറ്റിയില്‍ എടുത്ത തീരുമാനത്തെതുടര്‍ന്ന് റീജണല്‍ പ്രസിഡന്റ് രഞ്ജിത്ത് കുമാറും സെക്രട്ടറി ഓസ്റിന്‍ സെബാസ്റ്യനൂം അംഗ അസോസിയേഷ}ുകളിലെ കലാകാരന്മാരെയും കലാകാരികളെയും വിവരം അറിയിച്ചതിനെതുടര്‍ന്ന് എല്ലാവരും ഒരുപോലെ പിന്തുണച്ചു. തുടര്‍ന്ന് റീജണില്‍ പുതിയതായി അംഗത്വമെടുത്ത ഹണ്ടിംഗ്ടണ്‍ മലയാളി അസോസിയേഷന്‍ പ്രവര്‍ത്തനാഘോഷത്തിന് ആതിഥേയത്വം വഹിക്കാമ്െ}ു കമ്മിറ്റിയെ അറിയിച്ചുകൊണ്ടു മുന്നോട്ടു വന്നതോടുകൂടി കലയുടെ വിസ്മയങ്ങള്‍ക്കു ഹണ്ടിംഗ്ടണ്‍ മലയാളികള്‍ സാക്ഷ്യം വഹിക്കും.

മാര്‍ച്ച് 2}ു(ശനി) വൈകുന്നേരം നാലു മുതല്‍ രാത്രി ഒമ്പതു വരെയാണു പരിപാടികള്‍. ഹണ്ടിംഗ്ടണിലെ മെഡ്വെ റോഡിലുള്ള ഹാളിലാണ് ആഘോഷങ്ങള്‍ അരങ്ങേറുക. ആഘോഷപരിപാടികള്‍ക്കായുള്ള കമ്മിറ്റിയെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് പരിപാടിയുടെ കോ-ഓര്‍ഡിനേറ്റര്‍ കുഞ്ഞുമോന്‍ ജോബ് അറിയിച്ചു. ആതിഥേയരായ ഹണ്ടിംഗ്ടണ്‍ മലയാളി അസോസിയേഷന്‍ ആഘോഷങ്ങള്‍ക്കായുള്ള ജോലികള്‍ തുടങ്ങിക്കഴിഞ്ഞു. ആഘോഷക്കമ്മിറ്റി ഉടന്‍ രൂപവത്കരിച്ച് പരിപാടി ഗംഭീരമാക്കാനൂള്ള ശ്രമത്തിലാണു ഹണ്ടിംഗ്ടണ്‍ മലയാളി അസോസിയേഷന്‍. ഇവര്‍ക്ക് പൂര്‍ണപിന്തുണയുമായി പാപ്വര്‍ത്ത് മലയാളി അസോസിയേഷനും രംഗത്തുണ്ട്. വൈവധ്യങ്ങളായ കലാ പരിപാടികള്‍ ഇടവേളകളില്ലാതെ സ്റേജില്‍ അരങ്ങേറും. സിനിമാറ്റിക് ഡാന്‍സും സ്കിറ്റും ക്ളാസിക്കല്‍ ഡാന്‍സും സ്റേജില്‍ അവതരിപ്പിച്ച് കാണികളെ വിസ്മയിപ്പിക്കാനൊരുങ്ങുകയാണ് ഈസ്റ് ആംഗ്ളീയ റീജണിലെ കലാ പ്രതിഭകള്‍.

കലാപരിപാടികള്‍ തുടങ്ങിയതിനുശേഷമാകും റീജണിന്റെ പ്രവര്‍ത്തനാഘോഷത്തിന് ഔദ്യോഗികമായി തിരിതെളിയുക. യുക്മ പ്രസിഡന്റ് ഫ്രാന്‍സിസ് കവളക്കാട്ടില്‍ മുഖ്യാതിഥിയായിരിക്കൂം. കഴിഞ്ഞ വര്‍ഷത്തെ യുക്മ കലാമേളയില്‍ റീജണിന് ഒന്നാം സ്ഥാനം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച ഇപ്സ്വിച്ച് മലയാളി അസോസിയേഷനെ ചടങ്ങില്‍ പ്രത്യേകമായി ആദരിക്കൂം. ബോളിവുഡ് ഡാന്‍സിനോട് കിടപിടിക്കൂന്ന ഇപ്സ്വിച്ച് ഗേള്‍സിന്റെ ഗ്രൂപ്പ് ഡാന്‍സ് ആഘോങ്ങള്‍ക്കു മാറ്റു കൂട്ടൂം. തുടര്‍ച്ചയായി യുക്മ കലാമേളകളില്‍ ഒന്നാം സ്ഥാനം നേടിയ ഡാന്‍സ് ഗ്രൂപ്പാണ് ഇപ്സ്വിച്ച് മലയാളി അസോസിയേഷനെ എപ്പോഴും മുന്‍നിരയില്‍ നിര്‍ത്തുന്നത്. യുക്മ ദേശീയ കലാമേളയില്‍ സബ് ജൂണിയര്‍ വിഭാഗത്തില്‍ വ്യക്തിഗത വിഭാഗത്തില്‍ മുന്‍ നിരയില്‍ എത്തിയ ആന്‍ മേരി ജോജോയും മികച്ച പ്രകടനം കാഴ്ചവച്ച സ്നേഹയും ഹണ്ടിംഗ്ടണിലെ സ്റേജില്‍ പരിപാടികള്‍ അവതരിപ്പിക്കും.

നോര്‍വിച്ച്, ബസില്‍ഡണ്‍, ബെഡ്ഫോര്‍ഡ്, ഹണ്ടിംഗ്ടണ്‍, കേംബ്രിഡ്ജ്, പാപ്പ്വര്‍ത്ത്, സൌത്ത് എന്‍ഡ്, എന്‍ഫീല്‍ഡ്, ഇപ്സ്വിച്ച് തുടങ്ങിയ അസോസിയേഷനുകള്‍ ഇതിനോടകംതന്നെ പരിപാടിക്കായുള്ള റിഹേഴ്സലുകള്‍ ആരംഭിച്ചു കഴിഞ്ഞു. മറ്റ് അംഗ അസോസിയേഷനുകളില്‍ നിന്ന് പരിപാടികള്‍ അവതരിപ്പിക്കൂവാന്‍ താത്പര്യമുള്ളവര്‍ റീജണല്‍ ഭാരവാഹികളുമായി ബന്ധപ്പെടണമെന്ന് അറിയിച്ചു. ഹണ്ടിംഗ്ടണ്‍ മലയാളി അസോസിയേഷന്‍ രൂപവത്കരിച്ചതിനുശേഷം ആദ്യമായാണു യുക്മയുടെ നേതൃത്വത്തിലുള്ള ആഘോഷം ഇവിടെ നടക്കൂന്നത്. സമീപ പ്രദേശമായ പാപ്പ്വര്‍ത്തിലെയും മലയാളികള്‍ നിറഞ്ഞ ആവേശത്തിലാണ്.

റിപ്പോര്‍ട്ട്: ജിജോ