ഒപ്പസ് ജിമ്മിക്ക് പിവീസ് റോബോ ഫൊസ്റിന് അല്‍ഖൊസാമ വേദിയായി
Thursday, February 26, 2015 7:16 AM IST
ദമാം: ശാസ്ത്രസാങ്കേതിക വിദ്യ അനുദിനം വളര്‍ന്നുകാണ്ടിരിക്കുന്ന സാഹചര്യത്തില്‍ പുതുതലമുറയെ അതിനൊപ്പം എത്തിക്കാനുള്ള ശ്രമമാണു പീവീസ് ഗ്രൂപ്പ് നടത്തുന്നത്. വിദ്യാര്‍ഥികളുടെ സാങ്കേതിക പരിജ്ഞാനത്തെ വളര്‍ത്തുന്ന ഇന്ത്യയിലെ മികച്ച ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമായ തിങ്ക്ലാബുമായി ചേര്‍ന്നാണു പിവീസ് ഗ്രൂപ്പ് റോബോട്ടിക്സിന്റെ പഠനം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിദ്യാര്‍ഥികളുടെ ക്രിയാത്മകമായ കഴിവുകളെ ക്ളാസ് മുറിക്കുള്ളിലൊതുക്കാതെ സാങ്കേതികവിദ്യയുടെ അനന്തമായ ലോകത്തിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതിനായി 'ഒപ്പസ് ജിമ്മിക്ക്' എന്ന പേരില്‍ പിവീസ് റോബോ ഫെസ്റ് സംഘടിപ്പിച്ചു.

അല്‍ഖൊസാമ ഇന്റര്‍നാഷണല്‍ സ്കൂളില്‍ ഫെബ്രുവരി 21}ു നടന്ന ഫെസ്റിന്റെ ഉദ്ഘാടനം കെഎഫ്യുപിഎം സിസ്റം എന്‍ജിനിയറിംഗ് ഡിപ്പാര്‍ട്ടുമെന്റിലെ പ്രഫസറായ അബ്ദുള്‍ റഹീം നിര്‍വഹിച്ചു. ഡോ. മുഹമ്മദ് റഫിയുല്‍ ഹസന്‍ മുഖ്യാതിഥിയായിരുന്നു. ഇറം ടെക്ക് സിഇഒയും മികച്ച ടോസ്മാസ്ററുമായ മൂസ കോയ, തിങ്ക്ലാബ് അസിസ്റന്റ് മാനേജര്‍ വിക്രം ബാനെ എന്നിവര്‍ വിധികര്‍ത്താക്കളായിരുന്നു. പ്രിന്‍സിപ്പല്‍ ഗോപിനാഥ് മേനോന്‍, ഡെപ്യൂട്ടി ഗ്രൂപ്പ് മനേജര്‍ റാസി ഷേക് പരീദ്, വൈസ് പ്രിന്‍സിപ്പല്‍ ജയപ്രകാശ് നായര്‍, അഡ്മിന്‍ ഓഫീസര്‍ മുഹമ്മദ് റോഷന്‍ എന്നിവര്‍ക്കൊപ്പം രക്ഷാകര്‍ത്താക്കളും സംബന്ധിച്ച ചടങ്ങില്‍ അല്‍മാസ് ബംഗ്ളോവാല അവതാരകയായിരുന്നു. ഹെഡ്മിസ്ട്രസ് സജ്നാ മൈലാഠി സ്വാഗതവും അക്കാഡമിക് കോ-ഓര്‍ഡിനേറ്റര്‍ ലീനാ ജോജി നന്ദിയും പറഞ്ഞു. അധ്യാപകരായ യുനുസ്, സ്വലേഹ ദഹ്ലാവി, ലീനാ ജോജി എന്നിവരുടെ നേതൃത്വത്തിലുള്ള അധ്യാപകരാണ് ഫെസ്റി}ു ചുക്കാന്‍ പിടിച്ചത്. ആദ്യമായാണ് ഇങ്ങനെയൊരു സംരംഭത്തി}ു സാക്ഷ്യം വഹിക്കുന്നതെന്നും മറ്റൊരു നാസ ഇവിടെ സൃഷ്ടിക്കാന്‍ ഈ കൊച്ചു മിടുക്കര്‍ക്ക് കഴിയട്ടെ എന്നും മുഖ്യാതിഥികള്‍ ആശംസിച്ചു.

ആതിഥേയരായ അല്‍ ഖെസാമയെ കൂടാതെ പിവീസ് ഗ്രൂപ്പിന്റെ അധീനതയിലുള്ള മറ്റു സ്കൂളുകളായ ന്യൂ അല്‍വുറൂദ് ഇന്റര്‍നാഷണല്‍ സ്കൂള്‍ ജിദ്ദ, അല്‍ യാസ്മിന്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍ റിയാദ് എന്നിവിടങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥിവിദ്യാര്‍ഥിനികളടങ്ങുന്ന 12 ടീമുകളാണു തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാനെത്തിയത്. വിദ്യാര്‍ഥികള്‍ നിര്‍മിച്ച റോബോട്ടുകളും അവയുടെ പ്രവര്‍ത്തനരീതിയും അവര്‍ വിശദീകരിച്ചത് കാണികളില്‍ ആനന്ദമുണര്‍ത്തി. വിദ്യാര്‍ഥികളുടെ ഇഞ്ചോടിഞ്ച് മത്സരത്തില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മറിയം വഹീദ്ഖാന്‍, ജെയിന്‍ മറിയം ജോണ്‍സണ്‍, മുസ്ലിമ നിമത് എന്നിവരടങ്ങുന്ന അല്‍ഖൊസാമ ഇന്റര്‍നാഷണല്‍ സ്കൂളിന്റെ ടീമും ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ റാസീ ഫൈസല്‍, മുഹമ്മദ് ബിലാല്‍ ഷെയ്ക്ക്, അബ്ദുള്ള ഇസ്മയില്‍ എന്നിവരടങ്ങുന്ന ന്യൂ അല്‍വുറൂദ് ഇന്റര്‍നാഷണല്‍ സ്കൂളിന്റെ ടീമും ഒന്നാം സ്ഥാനം കരസ്ഥമാക്കി. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ അല്‍ യാസ്മിന്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍ രണ്ടാം സ്ഥാനവും അല്‍ വൂറുദിന്റെ മറ്റൊരു ടീം മൂന്നാം സ്ഥാവും നേടിയപ്പോള്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ അല്‍ വുറൂദും അല്‍ ഖൊസാമയും രണ്ടും മൂന്നും സ്ഥാനം പങ്കിട്ടു. വിജയികള്‍ക്കും പങ്കെടുത്തവര്‍ക്കും റോബോട്ടിക് അധ്യാപകര്‍ക്കും മുഖ്യാതിഥികളും സ്കൂള്‍ അധികൃതരും ചേര്‍ന്ന് സര്‍ട്ടിഫിക്കറ്റും ട്രോഫികളും വിതരണം ചെയ്തു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം