ഗിരീഷ് പുത്തഞ്ചേരി അനുസ്മരണം
Thursday, February 26, 2015 5:59 AM IST
റിയാദ്: മലയാള ചലച്ചിത്രഗാനരംഗത്ത് പകരക്കാരനില്ലാത്ത അനുഗ്രഹീത കലാകാരന്‍ ഗിരീഷ് പുത്തഞ്ചേരിയെ അനുസ്മരിച്ചുകൊണ്ട് റിയാദ് മ്യൂസിക് ക്ളബ്ബ് സംഘടിപ്പിക്കുന്ന 'ഓര്‍മയില്‍ ഗിരീഷ് പുത്തഞ്ചേരി' എന്ന സംഗീത വിരുന്ന് ഫെബ്രുവരി 26നു നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. റിയാദിലെ പ്രമുഖരായ ഗായികാഗായകന്‍മാരുടെ കൂട്ടായ്മയായ റിയാദ് മ്യൂസിക് ക്ളബ്ബ് (ആര്‍എംസി) ഗിരീഷ് പുത്തഞ്ചേരിയുടെ അഞ്ചാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ഗാനങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടാണു പരിപാടി ഒരുക്കിയിരിക്കുന്നത്. പരിപാടി ബത്തയിലെ ശിഫാ അല്‍ ജസീറ ഓഡിറ്റോറിയത്തിലാണു നടക്കുക. റിയാദിലെ എല്ലാ സംഗീതാസ്വാദകരെയും പരിപാടിയിലേക്കു സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍