ലോസ് ആഞ്ചലസ് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ പെസഹാധ്യാനം 26 മുതല്‍
Thursday, February 26, 2015 5:57 AM IST
ലോസ് ആഞ്ചലസ്: കെയ്റോസ് ടീം നയിക്കുന്ന പെസഹാ നോമ്പുകാല കുടുംബ നവീകരണ ഇടവക ധ്യാനം ലോസാഞ്ചലസ് സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തില്‍ ഫെബ്രുവരി 26ന് ആരംഭിക്കും. ഫെബ്രുവരി 26, 27, 28, മാര്‍ച്ച് ഒന്ന് തീയതികളിലാണു ധ്യാനം.

അമേരിക്കന്‍ മലയാളികളെ മാനസാന്തരത്തിലേക്കും ആത്മീയരൂപാന്തരത്തിലേക്കും നയിച്ച കെയ്റോസ് ധ്യാനസംഘത്തിനു പ്രശസ്ത വചനപ്രഘോഷകരായ ഫാ. കുര്യന്‍ കാരിക്കല്‍ എംഎസ്എഫ്എഫ്, ബ്ര. റെജി കൊട്ടാരം, ബ്ര. പീറ്റര്‍ ചേരാനല്ലൂര്‍, ബ്ര. വി.ഡി. രാജു (ഗാന ശുശ്രൂഷ) എന്നിവരാണ് നേതൃത്വം നല്‍കുന്നത്.

നമ്മുടെ അതിക്രമങ്ങള്‍ക്കുവേണ്ടി അവന്‍ മുറിവേല്‍പ്പിക്കപ്പെട്ടു. നമ്മുടെ അകൃത്യങ്ങള്‍ക്കുവേണ്ടി അവന്‍ ക്ഷതമേല്‍പിക്കപ്പെട്ടു. അവന്റെമേലുള്ള ശിക്ഷ നമുക്കു രക്ഷ നല്‍കി. അവന്റെ ക്ഷതങ്ങളാല്‍ നാം സൌഖ്യം പ്രാപിച്ചു. (ഏശയ്യ 53:5) എന്ന വാക്യം അടിസ്ഥാനമാക്കി കുടുംബ നവീകരണം ലക്ഷ്യം മാക്കിയാണ് ഈ വര്‍ഷത്തെ പെസഹാ ധ്യാനം നടത്തപ്പെടുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. കുര്യാക്കോസ് വടാന : 671 717 4018, ജോര്‍ജ് ചാക്കോ: 818 484 0119, റോബര്‍ട്ട് ചെല്ലകുടം : 626 390 4310.

റിപ്പോര്‍ട്ട്: ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍