അസീസിയ സോക്കര്‍ ജേഴ്സി പ്രകാശനം ചെയ്തു
Wednesday, February 25, 2015 10:14 AM IST
റിയാദ്: റിയാദ് ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍ (റിഫ) സംഘടിപ്പിക്കുന്ന മൂന്നാമത് റിഫ ഫുട്ബോള്‍ ലീഗ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന അസീസിയ സോക്കര്‍ ക്ളബിന്റെ ജേഴ്സി പ്രകാശനം സ്പോണ്‍സറായ റോളക്സ് അറേബ്യന്‍ കാര്‍ഗോ റിയാദ് മാനേജര്‍ അബ്ദുസലാം ക്ളബിന്റെ ഭാരവാഹികളായ ഹംസ തൃക്കിടീരി, കബീര്‍ ആക്കപ്പറമ്പില്‍ എന്നിവര്‍ക്ക് നല്‍കി നിര്‍വഹിച്ചു.

റിഫ ജനറല്‍ സെക്രട്ടറി മുജീബ് ഉപ്പട, ദേവര്‍ പത്തിരിപ്പാല, ഹംസക്കോയ, റംഷി കോഴിക്കോട്, അബ്ദുള്ള അരീക്കോട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഹംസ അധ്യക്ഷത വഹിച്ച യോഗത്തില്‍ കബീര്‍ സ്വാഗതവും ബര്‍ക്കത്തലി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍