വിസ്ഡം എന്‍ ലൈറ്റനിംഗ് കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Wednesday, February 25, 2015 10:14 AM IST
കുവൈത്ത് സിറ്റി: വിസ്ഡം ഗ്ളോബല്‍ ഇസ്ലാമിക് മിഷന്റെ ഭാഗമായി ഫെബ്രുവരി 27 ന് (വെള്ളി) വൈകുന്നേരം അഞ്ചിന് അബാസിയ ഇന്റഗ്രേറ്റഡ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന വിസ്ഡം എന്‍ ലൈറ്റനിംഗ് കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കുവൈറ്റ്് കേരള ഇസ് ലാഹി സെന്റര്‍ ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

നാനാവിഭാഗം ആളുകള്‍ക്ക് ഇസ്ലാമിന്റെ സന്ദേശം ശരിയാംവിധം എത്തിച്ച് കൊടുക്കുന്നതിനുവേണ്ടി ആസൂത്രണം ചെയ്ത വിസ്ഡം ഗ്ളോബല്‍ ഇസ്ലാമിക് മിഷന്റെ ബഹുമുഖ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായ ഒന്നാണ് എന്‍ ലൈറ്റനിംഗ് കോണ്‍ഫറന്‍സുകള്‍. കേരളത്തില്‍ ഓഗസ്റ് 10 ന് കാസര്‍ഗോഡ് തുടക്കം കുറിച്ച എന്‍ ലൈറ്റനിംഗ് കോണ്‍ഫറന്‍സിന്റെ ഗള്‍ഫുനാടുകളിലെ ആദ്യത്തെ പരിപാടിയാണ് കുവൈറ്റിലേത്. കുവൈറ്റ് പാര്‍ലമെന്റ് മെംബര്‍ ഡോ. അബ്ദുറഹ്മാന്‍ അല്‍ ജീറാന് ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ കുവൈറ്റില്‍ സന്ദര്‍ശനത്തിനെത്തിയ പ്രമുഖ പ്രഭാഷകരായ സിറാജുല്‍ ഇസ്ലാം ബാലുശേരി (യുഎഇ), താജുദ്ദീന് സ്വലാഹി, അഷ്റഫ് സുല്ലമി ഒതായി എന്നിവര്‍ പങ്കെടുക്കും. കൂടാതെ കുവൈറ്റ് ഔഖാഫ്, ജംഇയ്യത്ത് ഇഹ്യാഉത്തുറാസ് അല്‍ ഇസ്ലാമി പ്രതിനിധികളും കുവൈറ്റിലെ വിവിധ രാഷ്ട്രീയ സാംസ്കാരിക സംഘടനാ പ്രതിനിധികളും പങ്കെടുക്കുന്നതാണ്. പരിപാടിയിലേക്ക് കുവൈറ്റിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് വാഹന സൌകര്യമേര്‍പ്പെടുത്തിയിട്ടുണ്െടന്നും സ്ത്രീകള്‍ക്ക് പ്രത്യേക സൌകര്യമുണ്ടായിരിക്കുമെന്നും സെന്റര്‍ ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. സമ്മേളനത്തിന്റെ ഭാഗമായി പഠനക്യാമ്പ് ബുധനാഴ്ച സംഘടിപ്പിക്കുമെന്നും ഗൃഹസന്ദര്‍ശനം വ്യാഴാഴ്ച നടത്തുമെന്നും പത്രക്കുറിപ്പില്‍ വിശദീകരിച്ചു.

വിവരങ്ങള്‍ക്ക്: 90993775, 99392791, 97895580.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍