സ്വലാത്ത് മജ്ലിസും അനുസ്മരണവും ഫെബ്രുവരി 26ന്
Wednesday, February 25, 2015 10:10 AM IST
ദുബായി: ഐസിഎഫ് റാഷിദിയ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മാസാന്ത സ്വലാത്ത് സദസും അനുസ്മരണവും ഫെബ്രുവരി 26ന് രാത്രി ഒമ്പതിന് സൂഖ് മസ് ജിദില്‍ നടക്കും.

അലി ബാഖവി പെരുമ്പിലാവ് പ്രഭാഷണം നടത്തും. റാഷിദിയയില്‍ ദീര്‍ഘ കാലം ഇസ്ലാമിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പ്രമുഖ പണ്ഡിതന്‍ കൊടുവള്ളി അബ്ദുള്‍ റഹൂഫ് ബാഖവിയുടെ പേരില്‍ പ്രത്യേക പ്രാര്‍ഥനയും സംഗമത്തില്‍ നടക്കും. ടി.പി. അലി മദനി കോഴിക്കോട് അധ്യക്ഷത വഹിക്കും. സയിദ് മുഹ്സിന്‍ തങ്ങള്‍ ക്ളാരി, ബഷീര്‍ മുസ്ലിയാര്‍, മുസ്തഫ സഖാഫി മണ്ടാളില്‍, അബ്ദുള്‍ റഹ്മാന്‍ ഹാജി എടപ്പാള്‍, പി.ബി. അബ്ദുള്‍ ഖാദര്‍ കൈപ്പമംഗലം എന്നിവര്‍ സംബന്ധിക്കും.

വിവരങ്ങള്‍ക്ക് : 0555208211