വിനോദയാത്ര സംഘടിപ്പിച്ചു
Wednesday, February 25, 2015 10:10 AM IST
മെല്‍ബണ്‍: സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന്റെ ആഭിമുഖ്യത്തില്‍ മെല്‍ബണിലെ വിശ്വാസ പരിശീലനാധ്യാപകര്‍ക്കും പാരിഷ് കൌണ്‍സില്‍ അംഗങ്ങള്‍ക്കുവേണ്ടി ഫാമിലി വിനോദയാത്ര സംഘടിപ്പിച്ചു.

മെല്‍ബണിലെ തീരദേശ ടൂറിസ്റ് കേന്ദ്രമായ മോര്‍ണിങ്ടണ്‍ പെനസുലയിലേക്കാണ് വണ്‍ഡേ വിനോദയാത്ര സംഘടിപ്പിച്ചത്.

സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന്റെ ചാപ്ളെയിന്‍ ഫാ. സ്റീഫന്‍ കണ്ടാരപ്പള്ളിയുടെ നേതൃത്വത്തില്‍ ട്രസ്റി സ്റീഫന്‍ ഓക്കാടന്റെ വസതിയില്‍നിന്നും പ്രഭാതഭക്ഷണത്തിനുശേഷിയും വിനോദയാത്രാസംഘം നിരവധി വാഹനങ്ങളുടെ അകമ്പടിയോടുകൂടി കേപ്പ് ഷാങ്കിലേക്ക് യാത്രയായി. ഓസ്ട്രേലിയായിലെ തന്നെ ചരിത്രപ്രസിദ്ധമായ അര്‍തര്‍ സ്ട്രീറ്റ് ഗാര്‍ഡനില്‍ ഉച്ചഭക്ഷണത്തിന് കുടുംബാംഗങ്ങള്‍ ഒരുമിച്ചുകൂടി. കുട്ടികള്‍ക്കായി വിവിധ ഗെയിമുകള്‍, ക്രിക്കറ്റ്, ക്വിസ് മത്സരങ്ങള്‍ എന്നിവയെല്ലാം വിനോദയാത്രക്ക് ഹരം പകര്‍ന്നു. ഇതുപോലുള്ള വിനോദയാത്രകള്‍ വഴി കുടുംബാംഗങ്ങള്‍ തമ്മിലുള്ള സ്നേഹവും ഐക്യവും ഊട്ടി ഉറപ്പിക്കാന്‍ കഴിയുമെന്ന് ചാപ്ളെയിന്‍ ഫാ. സ്റീഫന്‍ കണ്ടാരപ്പള്ളി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

വിശ്വാസ പരിശീലന അധ്യാപകരുടെയും പാരിഷ് കൌണ്‍സില്‍ അംഗങ്ങളുടെയും വകയായി സ്നേഹോപഹാരം ഫാ. സ്റീഫന്‍ കണ്ടാരപ്പള്ളിക്ക് ട്രസ്റി സ്റീഫന്‍ ഓക്കാട്ട് സമ്മാനിച്ചു. സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന്റെ ട്രസ്റി സോളമന്‍ ജോര്‍ജ്, സെക്രട്ടറി ബിജു അലക്സ്, പിആര്‍ഒ റെജി പാറയ്ക്കന്‍, അധ്യാപക കോഓര്‍ഡിനേറ്റര്‍മാരായ ജിജിമോന്‍ കുഴിവേലി, ബിജോ ജോണ്‍, പാരിഷ് കൌണ്‍സില്‍ അംഗങ്ങളായ ലിസി ജോസ്മോന്‍ കണ്ണംപടവില്‍, ബേബി സിറിയക് കരിശേരിക്കല്‍, ജോസഫ് വരിക്കമാന്‍തൊടി, ക്നാനായ കമ്യൂണിറ്റി ഓഫ് വിക്ടോറിയായുടെ സെക്രട്ടറി തോമസ് ഓട്ടപ്പള്ളി കെസിസിഒ വൈസ് പ്രസിഡന്റ് തോമസ് സജീവ് വലിയവീടന്‍ എന്നിവര്‍ വിനോദയാത്രക്ക് നേതൃത്വം നല്‍കി.