ഗ്രന്ഥപ്പുര ജിദ്ദയുടെ രണ്ടാം വാര്‍ഷികം: 'മലബാര്‍ സമരം' പുസ്തക പ്രകാശനവും ദേശീയ സെമിനാറും
Wednesday, February 25, 2015 10:07 AM IST
ജിദ്ദ: വായനയെ പ്രോത്സാഹിപ്പിക്കുന്ന അക്ഷര സ്നേഹികളുടെ കൂട്ടായ്മയായ ഗ്രന്ഥപ്പുര ജിദ്ദ അതിന്റെ അനിതര സാധാരണവും വിജയകരവുമായ പ്രയാണത്തിനു രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. സാഹിത്യ ചര്‍ച്ചകള്‍, പുസ്തക നിരൂപണം, പുസ്തകപ്രകാശനം എന്നിവ സംഘടിപ്പിക്കുകയും സാഹിത്യത്തില്‍ പരിശീലനം, പ്രോത്സാഹനം, അംഗീകാരം എന്നിവ നല്‍കിയും വൈവിധ്യമാര്‍ന്ന രണ്ടു ഡസനിലധികം പരിപാടികള്‍ സംഘടിപ്പിച്ച ഗ്രന്ഥപ്പുര ജിദ്ദ അതിന്റെ രണ്ടാം വാര്‍ഷികം വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.

വാര്‍ഷികാഘോഷത്തിനു തുടക്കം കുറിച്ചുകൊണ്ട് ചരിത്രാന്വേഷകന്‍ മാലിക് മഖ്ബൂല്‍ എഡിറ്ററായി പ്രസിദ്ധീകരിച്ച '1921 മലബാര്‍ സമരം' എന്ന പുസ്തകത്തിന്റെ പ്രകാശനവും പ്രസ്തുത വിഷയത്തില്‍ ദേശീയ സെമിനാറും സംഘടിപ്പിക്കുന്നു.

സൌദി ഗസറ്റ് എഡിറ്റര്‍ ഇന്‍ ലാര്‍ജ് മിഡില്‍ ഈസ്റിലെ മാധ്യമ കുലപതി ഖാലിദ് അല്‍ മഈന അല്‍ അബീര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ. ആലുങ്ങല്‍ മുഹമ്മദിനു നല്‍കിയാണ് പുസ്തക പ്രകാശനം നടത്തുന്നത്.

പുസ്തകം പരിചയപ്പെടുത്തുന്നത് മാധ്യമം ദമാം പത്രാധിപര്‍ സാജിദ് ആറാട്ടുപുഴയാണ്. തുടര്‍ന്ന് മലബാര്‍ സമരം എന്ന വിഷയത്തില്‍

ഡോ. ഇസ്മയില്‍ മരിതേരി മോഡറേറ്റര്‍ ആയി അബു ഇരിങ്ങാട്ടീരി, മുസാഫിര്‍, ഗോപി നാടുങ്ങാടി, കെ.സി. അബ്ദുറഹ്മാന്‍ എന്നിവര്‍ വിഷയമവതരിപ്പിച്ചാണ് സെമിനാര്‍. സൌദി അറേബ്യയില്‍ സാംസ്കാരിക നായകന്മാര്‍ പരിപാടിയില്‍ സംബന്ധിക്കും.

ചരിത്രഗതിയിലെ ചലനാത്മാകമായ ദിശാബോധം പകര്‍ന്ന ചങ്കുറപ്പ് പിറന്ന നാടിനുവേണ്ടി ജീവന്‍ സമര്‍പ്പിക്കാന്‍ തെയ്യാറായ മലബാര്‍. അവരുടെ ചരിത്രങ്ങള്‍ ശരിയായ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുകയോ പകര്‍ത്തുകയോ ചെയ്യപെട്ടിട്ടില്ല എന്നത് കാലങ്ങളായുള്ള പരാധിയാണ്. ഇവിടെ ഈ ചരിത്രം

ശരിയായ അക്ഷരങ്ങളില്‍ പകര്‍ത്താന്‍ അല്ലങ്കില്‍ പകര്‍ത്തിയവ ക്രോഡീകരിക്കാന്‍ ചരിത്രാന്വേഷിയായ മാലിഖ് മക്ബൂല്‍ എന്ന എഴുത്തുകാരന്റെ അഞ്ചാണ്ട് നീണ്ട ശ്രമത്തിലൂടെ സാധ്യമായിരിക്കുകയാണ്. അതാണ് മലബാര്‍ സമരം എന്ന ഗ്രന്ഥം. ആ ഗ്രന്ഥം യാമ്പു കെഎംസിസിയാണ് പ്രസാധനം ചെയ്തത്.

രായിന്‍ കുട്ടി നീരാട് രചിച്ച അനുഭവങ്ങള്‍ നേര്‍ക്കാഴ്ചകള്‍ എന്ന പുസ്തകചര്‍ച്ചയോടെ തുടക്കമിട്ട ഗ്രന്ഥപ്പുര ഷാനവാസ് ഡോക്ടറുടെ നന്മയുള്ള സന്ദേശം സമൂഹത്തിനു പകരുന്ന 'ആദിത്യന്റെ സമര കാഹളം' എന്ന പരിപാടിയാണ് അവസാനമായി നടത്തിയത്. ഇതിനിടയില്‍ എംടിയും ബഷീറും ഒവിയും എല്ലാം ചര്‍ച്ചകള്‍ക്ക് വിധേയമായി. രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് കഥ, കവിതാ രചനാ മത്സരങ്ങളും കവിയരങ്ങ് കഥയരങ്ങ് പരിശീലന പാഠശാലകളും മറ്റു വിവിധ സാഹിത്യപരിപാടികളും സംഘടിപ്പിക്കുമെന്ന് ബഷീര്‍ തൊട്ടിയന്‍, കൊമ്പന്‍ മൂസ, അരുവി മോങ്ങം എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍