മാഞ്ചസ്റര്‍ മലങ്കര കാത്തലിക് വിശ്വാസ പരിശീലന ക്യാമ്പ്
Wednesday, February 25, 2015 10:05 AM IST
മാഞ്ചസ്റര്‍: സീറോ മലങ്കര കത്തോലിക്കാ സഭയുടെ കീഴിലുള്ള മാഞ്ചസ്റര്‍ ലിവര്‍പൂള്‍ മിഷനുകളിലെ കുട്ടികള്‍ക്കായി ക്രമീകരിച്ചിട്ടുള്ള വിശ്വാസ പരീശീലന ക്യാമ്പ് കുട്ടികള്‍ക്ക് പുതിയ ദിശാബോധം പകര്‍ന്നു നല്‍കി. യേശുക്രിസ്തുവിനെ ആഴത്തില്‍ അറിയുക അതിലൂടെ സഭയെയും സമൂഹത്തെയും സ്നേഹിക്കുന്നവരാകുവാന്‍ കുട്ടികള്‍ക്ക് പ്രചോദനം നല്‍കുകയായിരുന്നു ക്യാമ്പിന്റെ ലക്ഷ്യം.

വിഥിന്‍ഷോയിലെ സെന്റ് എയിഡന്‍സ് ദേവാലയത്തില്‍ ക്രമീകരിച്ചിരുന്ന ക്യാമ്പ് സീറോ മലങ്കര കത്തോലിക്ക സഭാ ഷ്രൂസ്ബറി രൂപത ചാപ്ളെയിന്‍ ഫാ.തോമസ് മടുക്കമൂട്ടില്‍ ഉദ്ഘാടനം ചെയ്തു.

ക്ളാസുകള്‍ക്ക് വിനിത ജോബി, ജോബി വര്‍ഗീസ്, നേതൃത്വം നല്‍കി. വിശുദ്ധ കുര്‍ബാനയ്ക്കും മാതാപിതാക്കള്‍ക്കുമായി നടത്തിയ വിശ്വാസ പരിശീലനത്തിന് ഫാ.തോമസ് മടുക്കമൂട്ടില്‍ നേതൃത്വം നല്‍കി. എല്ലാ മാസവും രണ്ടു ദിവസങ്ങളിലായി വിശ്വാസ പരിശീലന ക്ളാസുകളും എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ചകളില്‍ ഉച്ചയ്ക്ക് 1.30 മുതല്‍ മൂന്നു വരെ വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയത്തിലും മാസത്തിലെ നാലാമത്തെ ഞായറാഴ്ച നോര്‍ത്ത് എന്‍ഡിലെ സെന്റ് ഹില്‍ഡാസ് ദേവാലയത്തിലുമായിരിക്കും ക്ളാസുകള്‍. ജോബി വര്‍ഗീസ്, രാജു ചെറിയാന്‍, നൈനാന്‍ സാമുവല്‍, എബി തോമസ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ജോബി വര്‍ഗീസ് 07825871317.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍