മാഞ്ചസ്റര്‍ ക്നാനായ കാത്തലിക് യൂത്ത്ലീഗീന്റെ എ നൈറ്റ് ടു റിമമ്പര്‍ ഏപ്രില്‍ ആറിന്
Wednesday, February 25, 2015 10:05 AM IST
മാഞ്ചസ്റര്‍: മാഞ്ചസ്റര്‍ ക്നാനായ കാത്തലിക്ക് അസോസിയേഷന്റെ യൂത്ത് വിംഗായ എംകെസിവൈഎല്‍ മാതാപിതാക്കള്‍ക്കായി ഓര്‍മയില്‍ സൂക്ഷിക്കാന്‍ ഒരു ദിനം ഒരുക്കുന്നു. ഏപ്രില്‍ ആറിന് ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ ടിമ്പര്‍ലി മെതഡിസ്റ് ചര്‍ച്ച് ഹാളിലാണ് എ നൈറ്റ് ടു റിമമ്പര്‍ എന്ന പേരില്‍ പ്രത്യേക ഈസ്റര്‍ പരിപാടി ക്രമീകരിച്ചിട്ടുള്ളത്. ഷ്രൂഷ്ബറി രൂപത ക്നാനായ ചാപ്ളെയിന്‍ ഫാ.സജി മലയില്‍ പുത്തന്‍പുരയുടെ കാര്‍മികത്വത്തില്‍ നടക്കുന്ന ദിവ്യബലിയോടെ പരിപാടികള്‍ക്ക് തുടക്കമാകും.

തുടര്‍ന്നുചേരുന്ന പൊതുസമ്മേളനത്തില്‍ എംകെസിവൈഎല്‍ പ്രസിഡന്റ് ഷാലു ജോസ് അധ്യക്ഷത വഹിക്കും. ഫാ. സജി മലയില്‍ പുത്തന്‍പുര, യുകെകെസിഎ പ്രസിഡന്റ് ബെന്നി മാവേലില്‍ യുകെകെസിഎ പ്രസിഡന്റ് ഷിബിന്‍ ജോസ്, എംകെകെസിഎ പ്രസിഡന്റ് സിറിയക്ക് ജെയിംസ് തുടങ്ങിയവര്‍ സംയുക്തമായി കലാസന്ധ്യക്ക് തിരി തെളിയിക്കുന്നതോടെ നാലുമണിക്കൂര്‍ നീളുന്ന കലാപരിപാടിക്ക് തുടക്കമാകും. യുകെകെസിഎ ഭാരവാഹികളെയും യുകെകെസിവൈഎല്‍ ഭാരവാഹികളെയും ചടങ്ങില്‍ ആദരിക്കും. യുകെകെസിവൈഎല്‍ യൂത്ത് ഫെസ്റില്‍ സമ്മാനങ്ങള്‍ക്ക് അര്‍ഹരായ മാഞ്ചസ്റര്‍ യൂണിറ്റിലെ നാല്‍പ്പതോളം പ്രതിഭകളുടെ വിവിധ കലാപരിപാടികള്‍ വേദിയില്‍ ഒരുങ്ങും. കന്യാകുമാരി മുതല്‍ കാസര്‍ഗോഡുവരെ നീളുന്ന വിവിധ കേരളീയ കലാരൂപങ്ങളും വേദിയില്‍ എത്തും. യുകെകെസിവൈഎല്‍ ഡയറക്ടേഴ്സ് ആയ ജിഷ ജോണ്‍, ഷൈനി സജി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍