വെസ്റ്ചെസ്റര്‍ മലയാളി അസോസിയേഷന്‍ ഈസ്റര്‍-വിഷു ആഘോഷങ്ങളും കുടുംബസംഗമവും ഏപ്രില്‍ 25ന്
Wednesday, February 25, 2015 10:04 AM IST
ന്യൂറോഷേല്‍ (ന്യൂയോര്‍ക്ക്): വെസ്റ്ചെസ്റര്‍ മലയാളി അസോസിയേഷന്റെ കുടുംബസംഗമവും ഈസ്റര്‍ വിഷു ആഘോഷങ്ങളും സംയുക്തമായി ഗ്രീന്‍ബര്‍ക്ഷിലുള്ള റോയല്‍ ഇന്ത്യ പാലസില്‍ ഏപ്രില്‍ 25ന് (ശനി) വൈകിട്ട് ആറു മുതല്‍ 11 വരെ നടക്കും.

കെ.ജെ ഗ്രിഗറിയുടെയും രത്നമ്മ രാജന്റെയും നേതൃത്വത്തില്‍ ഒരുക്കുന്ന വിഷുക്കണിയും വെസ്റ്ചെസ്റര്‍ നിവാസികളായ കലാകാരന്മാരുടെയും കലാകാരികളുടെയും കലാപരിപാടികളും ഉണ്ടായിരിക്കും.

അമേരിക്കയിലെ പ്രമുഖമായതും ആദ്യകാല മലയാളി സംഘടനകളിലൊന്നുമായ വെസ്റ്ചെസ്റര്‍ മലയാളി അസോസിയേഷന്റെ ഫാമിലി നൈറ്റ് പുതുമയാര്‍ന്ന പരിപാടികളാലും കേരളത്തനിമയാര്‍ന്ന ഭക്ഷണത്താലും എന്നും ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്.

ഫാമിലി നൈറ്റ് വിജയപ്രദമാക്കുവാന്‍ വെസ്റ്ചെസ്റര്‍ നിവാസികളായ എല്ലാ മലയാളി സഹോദരങ്ങളുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ഥിക്കുന്നതായി പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, വൈസ് പ്രസിഡന്റ് തോമസ് കോശി, സെക്രട്ടറി ടെറന്‍സണ്‍ തോമസ്, ട്രഷറര്‍ കെ.കെ. ജോണ്‍സണ്‍, ജോ. സെക്രട്ടറി ആന്റോ വര്‍ക്കി, ട്രസ്റി ബോര്‍ഡ് ചെയര്‍മാന്‍ ജെ. മാത്യൂസ്, ഫാമിലി നൈറ്റ് കോഓര്‍ഡിനേറ്റര്‍ ജോയി ഇട്ടന്‍ എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: മൊയ്തീന്‍ പുത്തന്‍ചിറ