എസ്വൈഎസ് 60-ാമത് വാര്‍ഷികം: സ്റുഡന്റ്സ് കോണ്‍ഫറന്‍സ്
Wednesday, February 25, 2015 10:03 AM IST
ജിദ്ദ: വിദ്യാര്‍ഥികളുടെ ധാര്‍മിക ശിക്ഷണം ലക്ഷ്യമാക്കി സ്റുഡന്റ്സ് കോഫറന്‍സ് സംഘടിപ്പിച്ചു. ഐസിഎഫ് ജിദ്ദാ ഘടകത്തിന്റെ മേല്‍നോട്ടത്തില്‍ ശറഫിയ മര്‍ഹബയില്‍ നടന്ന സ്റുഡന്റ്സ് കോണ്‍ഫറസില്‍ അധാര്‍മിക ചിന്തകളെ തിരസ്കരിക്കാന്‍ പ്രതിജ്ഞയും നടന്നു.

സമര്‍പ്പിത യൌവനം, സാര്‍ഥക മുന്നേറ്റം എന്ന ശീര്‍ഷകത്തില്‍ എടരിക്കോട് നടക്കുന്ന എസ്വൈഎസ് സമ്മേളന പ്രചാരണ പരിപാടികളുടെ ഭാഗമായാണ് സ്റുഡന്റ്സ് കോഫറന്‍സ് സംഘടിപ്പിച്ചത്.

മുഹമ്മദ് യാസീന്‍ ചെമ്മാട് അധ്യക്ഷത വഹിച്ചു. ക്ളാരി മുസ്തഫാ സഅദി സന്ദേശ പ്രഭാഷണം നടത്തി. അബ്ദുള്‍ ബാസിത്, ഷേയ്ഖ് അബ്ദുള്‍, ഹനാന്‍ ഹനീഫ് തുടങ്ങിയ വിദ്യാര്‍ഥികള്‍ പ്രസംഗിച്ചു. ബഷീര്‍ പറവൂര്‍, സയിദ് ശിഹാബ് തങ്ങള്‍, അബ്ദുള്‍ ഹമീദ് മുസ്ലിയാര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍