ഡോ. സെബാസ്റ്യന്‍ തെക്കെത്തെചേരില്‍ കേരളാ ലാറ്റിന്‍ ഇടവക സന്ദര്‍ശിച്ചു
Wednesday, February 25, 2015 10:03 AM IST
റോം: വിജയപുരം രൂപത ബിഷപ്പും കെആര്‍എല്‍സിസി പ്രവാസികാര്യകമ്മീഷന്‍ ചെയര്‍മാനുമായ ഡോ. സെബാസ്റ്യന്‍ തെക്കെത്തെചേരില്‍ ഫെബ്രുവരി 15ന് (ഞായര്‍) റോമിലെ കേരളാ ലാറ്റിന്‍ ഇടവക സന്ദര്‍ശിച്ചു.

ദേവാലയാങ്കണത്തില്‍ എത്തിചേര്‍ന്ന ബിഷപ്പിനെ ഇടവക വികാരി റവ. ഫാ. ആന്റണി ബിനോയ് അറയ്ക്കലും പാരീഷ് കൌണ്‍സിലംഗങ്ങളും ഇടവകാംഗങ്ങളും ചേര്‍ന്നു സ്വീകരിച്ചു.

തുടര്‍ന്നു നടന്ന പൊന്തിഫിക്കല്‍ ദിവ്യബലിയില്‍ ബിഷപ് മുഖ്യകാര്‍മികത്വം വഹിച്ചു. റോമാ രൂപതയുടെ പ്രവാസികാര്യ ഡയറക്ടര്‍ റവ. മോണ്‍. പിയര്‍ പൌളോ ഫെലീക്കോളോ, വികാരി റവ. ഫാ. ആന്റണി ബിനോയ് അറയ്ക്കല്‍, ആലപ്പുഴ രൂപതയിലെ റവ. ഫാ. ജൂഡ് കൊണ്ടപ്പശേരി എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. ദിവ്യബലി മധ്യേ രൂപതയുടെ പ്രതിനിധികള്‍ കാഴ്ച സമര്‍പ്പണം നടത്തി.. ദിവ്യബലിക്കുശേഷം നടന്ന പൊതുയോഗത്തില്‍ കേരളാ റീജയണ്‍ ലാറ്റിന്‍ കാത്തലിക് കൌണ്‍സില്‍ (ഗഞഘഇഇ) പ്രവാസികള്‍ക്കായി നടത്തുന്ന പ്രവര്‍ത്തനങ്ങളെ വിശദീകരിക്കുകയും നമുക്കു ലഭിച്ച വിശ്വാസ ദീപം അണയാതെ സൂക്ഷിക്കാന്‍ ഇടവകാംഗങ്ങളെ ബിഷപ് ഓര്‍മിപ്പിക്കുകയും ചെയ്തു.

റിപ്പോര്‍ട്ട്: ഡെല്‍റ്റസ്