മൂന്നാമത് വാഴക്കുളം സംഗമം ഓഗസ്റ് 28, 29, 30 തീയതികളില്‍
Tuesday, February 24, 2015 10:18 AM IST
ലണ്ടന്‍: മൂന്നാമത് വാഴക്കുളം സംഗമം ഓഗസ്റ് 28, 29, 30 തീയതികളില്‍ ഉട്ടൊക്സീറ്റെര്‍ സ്മാള്‍ വുഡ് മാനോര്‍ പ്രേപ്പാരെട്ടരി സ്കൂളില്‍ നടക്കും.

യുകെയുടെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന വാഴക്കുളം നിവാസികള്‍ കുടുംബസമേതം വീണ്ടും ഒത്തുകൂടുകയാണ്. ഏകദേശം ഇരുന്നൂറോളം കുടുംബങ്ങളാണ് വാഴക്കുളത്തുനിന്ന് യുകെയില്‍ ജോലിതേടി എത്തിയിട്ടുള്ളത്. നാട്ടുകാര്‍ എല്ലാവരും ഒത്തുകൂടുവാനും വാഴക്കുളം വിഭവങ്ങള്‍ പങ്കുവയ്ക്കുവാനും എല്ലാ വാഴക്കുളംകാരെയും സംഘാടകര്‍ സ്വാഗതം ചെയ്തു. കഴിഞ്ഞ രണ്ടു സഗമങ്ങളുടെയും വിജയത്തിനായി പ്രവര്‍ത്തിച്ച ഏവരെയും പ്രത്യേകമായി അഭിനന്ദിക്കുന്നു.

താമസസൌകര്യം വേണ്ടവര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക്: ജിജി മാത്യു 07846860784, ഷിജോ നെല്ലിക്കുന്നേല്‍ 07859 886743, ബെന്നി പരീക്കല്‍ 07791 853266, വിന്‍സെന്റ് നമ്പ്യാപറമ്പില്‍ 07758 242129, ഷാജി കാലായില്‍ 07403 018688, ജോളി കടമ്പാട്ട് 07800 524149.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍