സൌദി ക്യുഎച്ച്എല്‍സി ഒന്നാം ഘട്ട പൊതു പരീക്ഷ മേയ് ഒന്നിന്
Tuesday, February 24, 2015 10:17 AM IST
റിയാദ്: ഇസ്ലാഹി സെന്റേഴ്സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി (ആര്‍ഐസിസി) യുടെ ആഭിമുഖ്യത്തില്‍ സൌദി അറേബ്യയിലെ മുഴുവന്‍ പ്രദേശങ്ങളിലും നടന്നു വരുന്ന ഖുര്‍ആന്‍ ഹദീസ് ലേണിംഗ് കോഴ്സിന്റെ ക്യുഎച്ച്എല്‍സി ദേശീയ തലത്തില്‍ നടക്കുന്ന ഒന്നാംഘട്ട പൊതുപരീക്ഷ മേയ് ഒന്നി}ു നടത്താന്‍ ക്യുഎച്ച്എല്‍സി ദേശീയ കൌണ്‍സില്‍ തീരുമാനിച്ചതായി സംഘാടകര്‍ അറിയിച്ചു.

സൌദിയിലെ എല്ലാ സിറ്റികളിലും പരീക്ഷാകേന്ദ്രങ്ങള്‍ ഉണ്ടായിരിക്കും. ഖുര്‍ആനിലെ മുപ്പതാം ഭാഗത്തില്‍നിന്നു സൂറത്തുല്‍ അഅല മുതല്‍ സൂറത്തുന്നാസ് വരെയും സ്വഹീഹുല്‍ ബുഖാരിയിലെ ആദ്യ ഭാഗങ്ങളായ വഹ്യിന്റെ തുടക്കം, വിശ്വാസം എന്നിവയാണ് ഒന്നാംഘട്ട പാഠഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

റിയാദ് സുല്‍ത്താന കാള്‍ ആന്‍ഡ് ഗൈഡന്‍സ് സെന്റര്‍ പുറത്തിറക്കിയ ക്യുഎച്ച്എല്‍സി പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയാണു പരീക്ഷയ്ക്കുള്ള ചോദ്യങ്ങള്‍ തയാറാക്കുന്നത്.

മേയ് ഒന്നി}ു(വെള്ളി) രാവിലെ ഒമ്പതു മുതല്‍ 11 വരെയാണു പരീക്ഷ. പരീക്ഷയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ അതത് ഇസ്ലാഹി സെന്ററുകളിലെ ക്യുഎച്ച്എല്‍സി കോ-ഓര്‍ഡിനേറ്റര്‍മാരുമായി ബന്ധപ്പെടേണ്ടതാണ്. പുസ്തകങ്ങള്‍ ഓരോ ഇസ്ലാഹി സെന്ററിലും നേരത്തെ എത്തിച്ചിട്ടുണ്ട്. പുസ്തകങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് ംംം.ൃശ്യമറവശഹെമവശ.രീാ എന്ന വെബ്സൈറ്റിലും ലഭ്യമാണ്.

ആര്‍ഐസിസി ചെയര്‍മാന്‍ സുഫ്യാന്‍ അബ്ദുസലാം കൌണ്‍സില്‍ ഉദ്ഘാടനം ചെയ്തു. കോ-ഓര്‍ഡിനേറ്റര്‍ ഷാക്കിര്‍ വള്ളിക്കാപ്പറ്റ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ഷനോജ് അരീക്കോട് ക്യുഎച്ച്എല്‍സിയുടെ പ്രവര്‍ത്തനരീതി വിശദീകരിച്ചു. പി.കെ. സുഹൈല്‍, അബൂ അഹമദ് കൊച്ചി, മുഹ്സിന്‍ ഒളവണ്ണ, സിറാജ് തിരുവനന്തപുരം, ബി.വി. സക്കരിയ, അബ്ദുസലാം മദീനി, മന്‍സൂര്‍, ഹംസ ജമാലി, ശാനിബ് മദീനി കുനിയില്‍ (യാമ്പു), ഫൈസല്‍ മദീനി (തബൂക്ക്), ഡോ. അബ്ദുള്ള ഹാറൂണ്‍ (ബുറൈദ), പ്രഫ. ഹിദായത്ത് ഹുസൈന്‍ (അല്‍ഹസ), അബ്ദുസുബ്ഹാന്‍ സ്വലാഹി (ജുബൈല്‍), താജുദ്ദീന്‍ സലഫി (മറാത്ത്), മന്‍സൂര്‍ സലഫി (സാജര്‍), അന്‍വര്‍ തലശേരി (ഖഫ്ജി), അബ്ദുറഷീദ് തെന്നല (ഹഫര്‍ അല്‍ ബാത്തിന്‍), അംജദ് പുളിക്കല്‍ (തുഖ്ബ), റിയാസ് സ്വലാഹി (നജ്റാന്‍), അബ്ദുലത്തീഫ് കോടന്തറ (അല്‍റാസ്), അമീര്‍ കോട്ടയ്ക്കല്‍ (അബഹ), അബ്ദുള്‍ വഹാബ് കല്ലടിക്കോട് (ഖമീസ് മുഷൈത്ത്), ജഷീര്‍ വയനാട് (ദവാദ്മി), അബൂബക്കര്‍ പാലക്കാട് (അല്‍ ഖര്‍ജ്), മുജീബ് പൂക്കോട്ടൂര്‍ (ഓള്‍ഡ് സനയ്യ), ഷാനിദ് കോഴിക്കോട് (മലസ്), അബ്ദുള്‍ലത്തീഫ് അരീക്കോട് (റൌദ), യാസര്‍ അരക്കിണര്‍ (ബത്ഹ), ഉമര്‍ ഷരീഫ് പി.വി (നസീം), ഫൈസല്‍ കൊച്ചി (സുലൈ), ഷാക്കിര്‍ ഹുസൈന്‍ (ഒലയ്യ) എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍