കേളി സെമിനാര്‍ 27ന്
Tuesday, February 24, 2015 10:15 AM IST
റിയാദ്: റിയാദ് കേളി കലാ സാംസ്കാരികവേദിയുടെ എട്ടാം കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി ആനുകാലിക രാഷ്ട്രീയ, സാമൂഹ്യ സാംസ്കാരിക വിഷയങ്ങളിലും പ്രവാസജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളിലും കേളിയുടെ സാംസ്കാരിക വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ റിയാദില്‍ പൊതുസെമിനാറുകള്‍ സംഘടിപ്പിക്കുന്നു.

'നവോത്ഥാന മൂല്യങ്ങള്‍ക്കു നേരേയുള്ള വെല്ലുവിളികള്‍' എന്ന വിഷയത്തെ ആസ്പദമാക്കി ഫെബ്രുവരി 27 ന് (വെള്ളി) വൈകുന്നേരം നാലി}ു ബത്ത പാരഗണ്‍ ഓഡിറ്റോറിയത്തിലാണ് ആദ്യ പൊതു സെമിനാര്‍ സംഘടിപ്പിക്കുന്നത്. സെമിനാറില്‍ റിയാദിലെ വിവിധ പ്രവാസി സംഘടനാ പ്രതിനിധികളും രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക, മാധ്യമ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

സെമിനാറിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി കേളി സെക്രട്ടറി റഷീദ് മേലേതില്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍